ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Park Hoon-jung |
പരിഭാഷ | ശ്രീകേഷ് പി എം, സാരംഗ് ആർ എൻ, ആദർശ് ബി പ്രദീപ്, അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
The Witch (Part 1&2), The Tiger എന്നിവയുടെ സംവിധായകനും I Saw the Devil ന്റെ തിരക്കഥാകൃത്തുമായ പാർക്ക് ഹൂൻ ജംഗ് ന്റെ തൂലികയിൽ നിന്നുള്ള ചടുലമായ ആക്ഷൻ സ്വീക്വൻസുകളിലൂടെ പ്രേക്ഷകരെ ത്രില്ലിന്റെ കൊടുമുടിയിലെത്തിക്കുന്ന കൊറിയൻ ചിത്രമാണ് ദ ചൈൽഡ്.
കഥയെപ്പറ്റി പറയുകയാണെങ്കിൽ തന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പണ്ടേ ഉപേക്ഷിച്ചുപോയ അച്ഛനെ അന്വേഷിച്ച് നടക്കുന്ന ബോക്സർ കൂടിയായ മാർക്കോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ചിലർ കടന്നുവരികയും അപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. രണ്ടുമൂന്ന് പ്ലോട്ട് ട്വിസ്റ്റുകളും ഗൺഷൂട്ട് സ്വീക്വൻസുകളും പ്രേക്ഷരെ പ്രകമ്പനം കൊള്ളിക്കുന്നതാണ്. കൊറിയൻ സിനിമ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ.