ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Curry Barker |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ഹൊറർ, ഷോർട് |
24 മിനിറ്റ് കൊണ്ട് നിങ്ങളെ ഞെട്ടിച്ച് പേടിപ്പിച്ച് ഒരു വഴിയാകും..! ഇവർ നമുക്ക് പറഞ്ഞു തന്ന ഒരു സ്റ്റോറിയും കോൺസെപ്റ്റും വേണമെങ്കിൽ മണിക്കൂറുകളോളം ചർച്ച ചെയ്യാനുള്ള സ്റ്റഫ് ഉണ്ട്.
ഒരു സിമ്പിൾ സ്റ്റോറി ലൈനിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഒഴിവാക്കപ്പെട്ട ഒരു പഴയ കസേര ഒരാൾ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.
ഇതൊരു ഒന്നൊന്നര ഐറ്റം ആണ്. പേടിപ്പിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. ഇത് അതുക്കും മേലെയാണ്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ. അവരുടെ മാസ്മരിക പ്രകടനം. ഭീതി ഉണർത്തുന്ന പശ്ചാത്തല സംഗീതം. നിഗൂഢതയും ത്രില്ലിങ്ങും ഒരുപോലെ നമുക്കു സമ്മാനിക്കുന്ന അവതരണം.
ഒരു രണ്ടുമണിക്കൂർ സിനിമ കാണുന്ന ഫീൽ വെറും 24 മിനിറ്റ് കൊണ്ട് നമുക്ക് കിട്ടും. ഒരു വീടിനുള്ളിൽ മാത്രം നടക്കുന്ന സംഭവങ്ങൾ. അതും വലിയൊരു വീടോ രാത്രിയുടെ ഭീകരാന്തരീക്ഷം വേണമെന്നോ ഒരു ഹൊറർ സിനിമയ്ക്ക് യാതൊരു നിർബന്ധവും ഇല്ല എന്നത് കാണിച്ചുതരുന്ന ഒരു മാരകം ഐറ്റം.