ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Brad Anderson |
പരിഭാഷ | ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു |
ജോണർ | ത്രില്ലർ, ക്രൈം |
ഒരു സൈക്കോയെ പിടികൂടാൻ തുനിഞ്ഞിറങ്ങിയ ഒരു പോലീസ് എമർജൻസി കോൾ സെന്ററിലെ ലേഡി ഓപ്പറേറ്റരുടെയും പോരാട്ടത്തിന്റെ ത്രില്ല് അടിപ്പിക്കുന്ന കഥയാണിത്.
ലോസ് ഏഞ്ചേൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് എമർജൻസി ഹെല്പ് നമ്പറായ 911 ലെ ജോലിക്കാരിയായിരുന്നു ജോർദാൻ.ദിവസവും പല പല അപകടങ്ങളിൽ പെടുന്ന ഒരുപാട് ആളുകൾ സഹായം ചോദിച്ചു അങ്ങോട്ട് വിളിക്കാരുണ്ടായിരുന്നു.
അവർക്ക് വേണ്ട സഹായം ഏതാണെന്നു തിരിച്ചറിഞ്ഞു എത്രയും വേഗം വേണ്ട സഹായം അവിടെ എത്തിക്കാൻ ഇവിടെ ജോലി ചെയ്തിരുന്ന ആൾക്കാർ വളരെ ആത്മാർത്ഥമായി ജോലി എടുക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ചെറിയൊരു പിഴവ് മൂലം ഒരാൾക്കും ജീവൻ നഷ്ടപ്പെടരുത് എന്നുള്ള പ്രാർത്ഥനയോട് കൂടിയായിരുന്നു അവർ അവിടെ ജോലി ചെയ്തിരുന്നത്.പക്ഷെ ചിലപ്പോൾ എങ്കിലും സഹായം എത്തിക്കും മുൻപ് വിളിച്ചവർ മരണത്തിനു കീഴടങ്ങേണ്ടി വന്ന സാഹചര്യങ്ങളും അവിടെ ഉണ്ടാവാറുണ്ടായിരുന്നു.
ഒരിക്കൽ ഒരു പെൺകുട്ടിയെ കൊല്ലാൻ ഒരു സൈക്കോ കില്ലർ വീട് ആക്രമിച്ചപ്പോൾ അവൾക്ക് വേണ്ട സഹായം എത്തിക്കുന്നതിൽ നേരിട്ട ഒരു ചെറിയ പിഴവ് മൂലം ആ കുട്ടിയുടെ ജീവൻ നഷ്ടമായതിന്റെ ദുഃഖത്തിൽ ആയിരുന്നു ജോർദാൻ.
ആ സംഭവത്തോടെ മാനസികമായി തളർന്ന അവൾ ഒരു വിധേന അതിൽ നിന്നും കരകയറി വരുകയായിരുന്നു. അങ്ങനെ ഇരിക്കെ 911 നമ്പറിലേക്ക് ഒരു ഫോൺ കോൾ എത്തുന്നു, വിളിച്ച പെൺകുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത് അവളെ ആരോ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ അടച്ചു കൊല്ലാൻ വേണ്ടി എങ്ങോട്ടോ കൊണ്ടുപോവുകയാണ് എന്നാണ്.ശേഷം കണ്ടറിയുക..
എവിടെയാണ് എന്താണ് എന്നൊന്നും കൃത്യമായ ഒരു അറിവും ഇല്ലാത്ത ആ പെൺകുട്ടിയെ രക്ഷിക്കാൻ ഈ ഒപ്പേറേറ്റർക്കാവുമോ, അതോ ഈ പെൺകുട്ടിയും മരണത്തിനു കീഴടങ്ങേണ്ടി വരുമോ.
ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോ ത്രില്ലെർ ചിത്രമാണിത്.ക്ലൈമാക്സ് സീൻ ഒക്കെ സൂപ്പർ എന്നേ പറയാൻ ഉള്ളു.ഒരു മസ്റ്റ് വാച്ച് സൈക്കോ ത്രില്ലെർ മൂവി എന്ന് നിസ്സംശയം പറയാം..