THE BUTTERFLY EFFECT – ദി ബട്ടർഫ്‌ളൈ എഫക്ട് (2004)

ടീം GOAT റിലീസ് : 11
THE BUTTERFLY EFFECT – ദി ബട്ടർഫ്‌ളൈ എഫക്ട് (2004) poster

പോസ്റ്റർ: S V

ഭാഷ ഇംഗ്ലീഷ്
സംവിധാനം എറിക് ബ്രെസ്സ്, ജെ മാക്ബി ഗ്രബർ
പരിഭാഷ മോനു കൊല്ലം
ജോണർ സയൻസ് ഫിക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ലോകത്തിന്റെ ഒരു കോണിലെ ചിത്രശലഭത്തിന്റെ ചിറകടി മറ്റൊരു കോണിൽ ഒരു കൊടുങ്കാറ്റായി പരിണമിക്കാം. മനോഹരവും സാധ്യതകൾ ഉള്ളതുമായ ഈ ആശയത്തിന്റെ സിനിമാവിഷ്കാരമാണ് 2004 ൽ പുറത്തിറങ്ങിയ ബട്ടർഫ്‌ളൈ എഫക്ട് . പതിനായിരക്കണക്കിന് സംഭവങ്ങളുടെ തുടർച്ചയാണ് നമ്മുടെ ജീവിതം. ഇതിൽ ഏതെങ്കിലും സംഭവങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റം തുടർന്നുള്ള ജീവിതത്തിൽ വൻ വഴിത്തിരിവുകൾക്ക് കാരണമായേക്കാം.


ഈ സിനിമ ആരംഭിക്കുന്നത് കേയോസ് തിയറി എഴുതി കാണിച്ചു കൊണ്ടാണ്. ഈ തിയറി എന്തെന്നാൽ, ''ലോകത്തിന്റെ ഒരു അറ്റത്തുള്ള ഒരു ചെറിയ പൂമ്പാറ്റയുടെ ചിറകടി ശബ്ദം,മറ്റേ അറ്റത്ത് ഒരു കൊടുങ്കാറ്റിന് വരെ കാരണമായേക്കാം" എന്നതാണ്.അതായത് നമ്മൾ ചെയുന്ന ചെറിയ കാര്യങ്ങൾ വരെ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതിനെയാണ് ബട്ടർഫ്‌ളൈ എഫക്ട് എന്നു പറയുന്നത്.നമ്മുടെ നിത്യ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും ബട്ടർഫ്‌ളൈ എഫക്റ്റന്റെ ഭാഗമാണ്.ഈ ബട്ടർഫ്‌ളൈ എഫ്ക്റ്റിനെ ടൈം ട്രാവലുമായി കൂട്ടിച്ചേർത്തു പറയുകയാണ് ഈ സിനിമ.

ഇവാൻ തന്റെ അമ്മയുമൊത്ത് ഒരു കൊച്ചു ടൌണിൽ താമസിക്കുന്നു. ഒരു സാധാരണ കുട്ടിക്കാലത്തിലൂടെ കൂട്ടുകാരോടൊപ്പം കടന്നുപോകുന്ന അവന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ കടന്നു വരികയാണ്. ഇടക്കിടെയുണ്ടാകുന്ന മെമ്മറി ബ്ലാക്ക്ഔട്സ് ആണ് അവനെ അലട്ടുന്നത്. ജീവിതത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളിൽ അവന്റെ ഓർമ്മ നഷ്ടമാകുന്നു. ഓർമ്മ നഷ്ടപ്പെടുന്ന അവസരങ്ങൾ അവൻ അവന്റെ ഡയറിയിൽ കുറിച്ചിടുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം നഷ്ടപ്പെട്ട ഓർമ്മകൾ അവനെ തേടി തിരിച്ചെത്തുന്നു. ആ ഓർമ്മകൾ അവന്റെ മുന്നിലേക്ക്‌ വെക്കുന്നതാകട്ടെ ജീവിതത്തിന്റെ പല സാധ്യതകളും.
താൻ ചെയ്ത തെറ്റുകളും കൂട്ടുകാർക്കും അമ്മയ്ക്കും ഇടയിലുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുന്നതും തുടർന്നു ഉണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.സിനിമയുടെ തിരക്കഥയും ക്ലൈമാക്സ്സും മികച്ചു നിൽക്കുന്നു.