THE BROTHERS GRIMSBY – ദി ബ്രദർസ് ഗ്രിംസ്‌ബെ (2016)

ടീം GOAT റിലീസ് : 254
THE BROTHERS GRIMSBY – ദി ബ്രദർസ് ഗ്രിംസ്‌ബെ (2016) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഉക്രൈയ്നിയൻ
സംവിധാനം Louis Leterrier
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

Dictator, borat പോലുള്ള കോമഡി പടങ്ങളിൽ സുപരിചിതനായ Sacha Baron Cohen നും mark strong ഉം പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കോമഡി ആക്ഷൻ ചിത്രം കണ്ടാലോ.....

നോബി തന്റെ ഭാര്യയും ഒമ്പത് കുട്ടികളും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ നാഥനാണ്,അങ്ങനെ ഉള്ള നോബി കഴിഞ്ഞ 28 വർഷമായി കാണാതെ പോയ തന്റെ സഹോദരനെ തിരയുകയാണ്.ഒടുവിൽ അയാൾ തന്റെ സഹോദരൻ MI6 ഏജന്റുമായ സെബാസ്റ്റ്യനെ കണ്ടെത്തുന്നു , അതും സെബാസ്റ്റ്യൻ ഒരു മിഷന്റെ ഭാഗമായി കർമ്മനിരധാനായി ഇരിക്കുന്ന വേളയിൽ,നോബിയുടെ ഇടപിടേൽ മൂലം ആ മിഷനും പൊളിയും, സെബാസ്റ്റ്യന് നല്ല എട്ടിന്റെ പണിയും കിട്ടുന്നു.. തുടർന്ന് ആ സഹോദരൻമാരിലൂടെ നടക്കുന്ന രസകരമായ സംഭാവങ്ങളാണ് ചിത്രം പറയുന്നത്.

Dictator ഒക്കെ കണ്ടവർക്ക് അറിയാം നായകന്റെ കോമഡി റേഞ്ച്...ആക്ഷനും.. കോമഡിക്കും അപ്പുറം ഗംഭീര വിഷൽസ് ആണ് പടത്തിൽ, മനോഹമായ വേഗത്തിൽ നീങ്ങുന്ന ടോപ് ഷോട്ടുകൾ.....കണ്ണിന്ന് കുളിരു എകുന്ന ലൊക്കേഷൻ... അടിപൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക്...അങ്ങനെ ടെക്‌നിക്കലി പെർഫെക്ട് എന്ന് പറയാവുന്ന ഫുൾ എന്റർടൈൻമെന്റ് പാക്കഡ്‌ ഐറ്റം...ഒപ്പം സ്കോട് അടിക്സൺ നെഗറ്റീവ് റോൾ ചെയ്യുന്നു..

പല പ്രമുഖരെയും പടത്തിൽ നല്ല രീതിയിൽ ട്രോളിയിട്ടുണ്ട്.. നമ്മുടെ നാട്ടിൽ വലതും ആണ് അങ്ങനെ ചെയ്യുന്നതെങ്കിൽ ഇന്നും പെട്ടിയിൽ ഇരുന്നേനെ ചിത്രം...

അഡൾട് കോമഡി പ്രശ്നമില്ലാത്തവർക്ക് തീർച്ചയായും 90മിനിറ്റ് ചിലവഴിക്കാം,... പക്കാ എന്റർടൈൻമെന്റ് ആണ്..

പടം ഏൻഡ് ടൈറ്റിൽസ് കഴിഞ്ഞു ഒരു സീനും കൂടി ഉണ്ട്... ആ ചിരി കൂടി മിസ്സ്‌ ചെയ്യരുത്.

© Vino.