ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Jonathan Sobol |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | കോമഡി, ത്രില്ലർ |
ക്രഞ്ച് കഹോം, നിക്കി കഹോം, ഗീ ദേ കോര്‍ണേ, പാഡി എന്നിവര്‍ വാര്‍സോയില്‍ ഒരു ചിത്രം മോഷ്ടിക്കാന്‍ പദ്ധതിയിടുന്നു. നാല്‍വരെ സംബന്ധിച്ചെടുത്തോളം വെറും പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന ഒരു മോഷണം. എന്നാല്‍ വിധി അതല്ലായിരുന്നു. അവര്‍ പിടിക്കപ്പെടുന്നു. ക്രഞ്ചിനെ അര്‍ദ്ധസഹോദരനായ നിക്കി പോലീസിന് ഒറ്റുകൊടുക്കുന്നു. 5.5 വര്‍ഷം ക്രഞ്ചിന് ജയിലില്‍ കഴിയേണ്ടി വരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ക്രഞ്ച് ഒരു സര്‍ക്കസ് കമ്പനിയില്‍ ചേര്‍ന്ന് മോട്ടോര്‍ബൈക്ക് അഭ്യാസപ്രകടനം നടത്തി ജീവിതം തള്ളിനീക്കുന്നു.
ഇതിനിടെ പാഡി ഒരു ചരിത്ര പുസ്തകം മോഷ്ടിക്കാനുള്ള പദ്ധതിയുമായി വരുന്നു. നിക്കിയും ഇതില്‍ അംഗമായുണ്ട് എന്നറിയുന്ന ക്രഞ്ച് ടീമില്‍ ചേരാന്‍ ആദ്യം വിസമ്മതിക്കുന്നു. എന്നാല്‍ സ്വന്തം ബാദ്ധ്യതയോര്‍ത്ത് അയാള്‍ സമ്മതിക്കുന്നു.
ഉദ്യോഗജനകമായ രംഗങ്ങളും തമാശകളും നിറഞ്ഞ ഈ ചിത്രം ഒരു ഫീല്‍ ഗുഡ് മൂവി തന്നെയാണ്.