പോസ്റ്റർ: സാരംഗ് ആർ എൻ
ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Amit Joshi, Aradhana Sah |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, കോമഡി |
നായകൻ ആര്യന് വിവാഹ ജീവിതത്തോട് ഒട്ടും താൽപ്പര്യമില്ല. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അവൻ്റെ മാതാപിതാക്കൾക്കും സ്വന്തക്കാർക്കും ആര്യനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ സാധിക്കുന്നില്ല.
അങ്ങനെയിരിക്കെ അവൻ്റെ ബോസും ആന്റിയുമായ ഊർമ്മിളയുടെ ആവശ്യപ്രകാരം ആര്യൻ ലോസ് ആഞ്ചൽസിൽ എത്തുന്നു. ലോസ് ആഞ്ചൽസിൽ തന്നെ പരിചരിക്കാൻ ആൻ്റി ചുമതലപ്പെടുത്തിയ പെണ്ണ് യഥാർത്ഥ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് പെൺ റോബോട്ടായ അവളുമായി പ്രണയത്തിലാകുന്നു. അത് ഒരു റോബോർട്ട് ആണെന്ന് അറിഞ്ഞ് അവൻ ഹൃദയം തകർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും പിന്നീട് അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
പിന്നീട് എന്ത് സംഭവിക്കും?
കണ്ടു തന്നെ അറിയുക...