ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Joon-Woo Park |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, ക്രൈം, കോമഡി |
" മരിക്കരുത്, പ്രതികാരം ചെയ്യുക,
ഞങ്ങൾ നിങ്ങൾക്കു വേണ്ടിയത് ചെയ്തുതരും. " ഇതാണ് ഡീലക്സ് ടാക്സി സർവ്വീസിന്റെ രഹസ്യമായ ടാഗ് ലൈൻ.
സമൂഹത്തിൽ ആരെങ്കിലും നിയമത്തിൽ നിന്ന് നീതി ലഭിക്കാതെ പോയാൽ അവർക്ക് വേണ്ടി പ്രതികാരം വീട്ടുന്ന ഒരു ടാക്സി ഡ്രൈവറും ഒപ്പം അയാളുടെ സഹായികളും.... അവരുടെ കഥയാണ് ഈ ഡ്രാമ പറയുന്നത്.
ഒരു ടാക്സി സർവീസ് നടത്തുകയാണ് ജാങ് ചുൾ. റെയിൻബോ ടാക്സി സർവ്വീസ് എന്നാണതിന്റെ പേര്. പുറമേ നിന്ന് നോക്കുമ്പോൾ സാധാരണ ടാക്സി സർവീസ് മാത്രമാണത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഒരു സാധാരണ ടാക്സി സേവനത്തിൽ നിന്ന് വ്യത്യസ്തമായി, നീതി നിഷേധിക്കപ്പെട്ട ഇരകൾക്ക് പ്രതികാരം ചെയ്യുന്ന ഒരു രഹസ്യ സംഘടന കൂടിയാണിത്. ഇരകളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിയമത്തിന്റെ അകമ്പടിയില്ലാതെ പ്രതികാരം നൽകുന്ന ഒരു ഡീലക്സി ടാക്സി സർവ്വീസ്.
ദി കളക്ടർസ്, മൂവ് റ്റു ഹെവൻ എന്നിവയിലൂടെ നമ്മുക്ക് സുപരിചിതനായ ലീ ജീ ഹൂൻ ആണ് ഇതിലെ ലീഡ് റോൾ ചെയ്തിരിക്കുന്നത്.
ദി ഡീലക്സി ടാക്സി എന്ന വെബ്ട്ടൂണിനെ ആസ്പ്ദമാക്കി തയാറാക്കിയ ഡ്രാമയാണിത്.ആക്ഷനും ത്രില്ലിനും കോമഡിക്കുമെല്ലാം പ്രാധാന്യം കൊടുക്കുന്ന ഒരു എന്റർടൈൻമെന്റ് ഡ്രാമ തന്നെയാണ് ടാക്സി ഡ്രൈവർ. നല്ല രീതിയിൽ എൻജോയ് ചെയ്തു കാണാൻ പറ്റിയ നല്ലൊരു സീരീസ്.