TALK TO ME – ടോക്ക് ടു മി (2022)

ടീം GOAT റിലീസ് : 235
TALK TO ME – ടോക്ക് ടു മി (2022) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Danny Philippou, Michael Philippou
പരിഭാഷ അനന്തു പ്രസാദ്, ആദർശ് ബി പ്രദീപ്
ജോണർ ഹൊറർ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

നമ്മുടെ " രോമാഞ്ചം " ത്തിൽ ഓജോ ബോർഡ്‌ വയ്ക്കുന്നില്ലേ, എന്ന് പോലെ മറ്റൊരു വെറൈറ്റി ഐറ്റം എക്സ്പീരിയൻസ് ചെയ്യുന്ന ഓസ്ട്രേലിയൻ സൂപ്പർ നാച്ചുറൽ ഹൊറർ സിനിമ പരിചയപ്പെടാം.

പതിനേഴുകാരി മിയ അമ്മയുടെ പെട്ടന്നുള്ള വേർപാടിന്ന് ശേഷം പിതാവിൽ നിന്നും മാറി കൂട്ടുകാരിയുടെ വീട്ടിലാണ് താമസം, കൂട്ടുകാരിയുടെ അമ്മയും അനുജനും ഒക്കെയായി അവൾ തന്റെ വിഷമം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുമ്പോളാണ് ഫ്രെണ്ട്സ് ഒരു പുതിയ പാർട്ടി ഗെയിം പരിചയപ്പെടുത്തുന്നത്, പ്രേതങ്ങളെ എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്ന ഒരു പുതിയ ഐറ്റം. അങ്ങനെ അവരും ആ കളിയുടെ ഭാഗമാകുന്നു,..വെറുതെ തമാശക്ക് തുടങ്ങി കളി, ഒരു വേളയിൽ കാര്യമാകുന്നു, വെല്ലോടുത്തുടെയും പോയ ദുരത്മാവിനെ ക്ഷണിച്ചു വീട്ടിൽ ഇരുത്തിയാൽ എന്തായിരിക്കും അവസ്ഥ,..)... ബാക്കി എക്സ്പീരിയൻസ് സ്ക്രീനിൽ അനുഭവിക്കുക.

വ്യത്യസ്തമായ പടങ്ങൾ എന്നും നൽകാൻ മുൻകൈ എടുക്കുന്ന A24 കമ്പനിയുടെ കീഴിൽ വന്ന ഈ ചിത്രം അത്യാവശ്യം ഞെട്ടിക്കുന്ന രംഗങ്ങൾ കൊണ്ട് കൊണ്ട് സമ്പന്നമാണ്, ഒപ്പം ആ ഗെയിംന്റെ കോൺസെപ്റ് കൊണ്ടും ഒരു ഫ്രഷ് അനുഭവം നൽകുന്നുണ്ട്.

പടത്തിൽ മിയ ആയിരുന്നു വരുന്ന സോഫിയ വിൽഡേ യുടെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്, ടെക്‌നിക്കലി ഒരു ഹൊറർ പടത്തിന് വേണ്ട സൗണ്ട് എഫക്ട് ഇവിടെയും ഗംഭീരം ആകുമ്പോഴും,അതിന്നും അപ്പുറം മേക്കപ്പ് സെക്ഷൻ ഞെട്ടിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കാണുന്ന പ്രേക്ഷകന്ന് ഒന്നൂടി നോക്കാൻ തോന്നാൻ പറ്റാത്ത രീതിയിൽ മേക്കപ്പ് ആയോ അല്ലേൽ vfx ആയോ സ്ക്രീനിന്നെ ടെറർ ആയി നിർത്തുന്നുണ്ട് അണിയറക്കാർ.

മൊത്തത്തിൽ ഈയടുത്തു വന്ന ഹൊറർ പടങ്ങളിൽ ഇന്ട്രെസ്റ്റിംഗ് ഐറ്റം, മുകളിൽ "രോമാഞ്ചം" ത്തെ മെൻഷൻ ചെയ്തതു കണ്ട് കോമഡിയും പ്രതീക്ഷിച്ചു ആ വഴി പോകേണ്ട ,രാത്രിയിൽ തനിച്ചു നല്ല സൗണ്ട് എഫക്റ്റോടെ കാണാൻ ശ്രമിക്കുക.

പടത്തിന് ഇനിയും ഭാഗങ്ങൾ ഉണ്ടാകും അതിനായി വെയിറ്റ് ചെയ്യുന്നു.

@Vino