ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Phan Gia Nhat Linh |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ഫാന്റസി, കോമഡി |
70 വയസായ ഒരു സ്ത്രീ തന്റെ മകന്റെയൊപ്പമാണ് താമസിക്കുന്നത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സ്വഭാവമല്ല അവരുടേത്. പെട്ടെന്നൊരു ദിവസം അവരുടെ മകന്റെ ഭാര്യക്ക് അസുഖം വരുകയും, അതിന് കാരണം മുത്തശ്ശിയാണെന്ന് പറയുകയും ചെയ്യുന്നു, അതുകൊണ്ട് അവരെ ബന്ധുവീട്ടിലേക്ക് മാറ്റണമെന്നും പറയുന്നു. അതിന് മുമ്പ് നല്ലൊരു ഫോട്ടോയെടുക്കാൻ വേണ്ടി മുത്തശ്ശി ഒരു സ്റ്റുഡിയോയിൽ കയറുന്നു. എന്നാൽ സ്റ്റുഡിയോയിൽ നിന്ന് അവർ ഇറങ്ങി വരുന്നത് 20 വയസ് മാത്രമുള്ള പെൺകുട്ടിയായിട്ടാണ്. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.
ആദ്യ നിമിഷം മുതൽ ഒരുപാട് ചിരിക്കാനുള്ള വക ചിത്രം നൽകുന്നുണ്ട്. അത്രയൊക്കെ ചിരിക്കാൻ വിട്ടിട്ട് ഒരൽപം കണ്ണുനനയിക്കാതെ ഈ ചിത്രം നമ്മളെ വിടുമെന്ന് കരുതുന്നുണ്ടോ? ഇല്ല, അതുതന്നെയാണ് ഈ ചിത്രത്തെയും പ്രിയപ്പെട്ടതാക്കുന്നത്. എന്റർടൈന്മെന്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ചിത്രത്തിൽ വളരെ മികച്ച ഗാനങ്ങളുമുണ്ട്
അഭിനേതാക്കളെപറ്റി പറയാനാണെങ്കിൽ ലീഡ് റോൾ ചെയ്ത മിയു ലി തന്നെയാണ് എല്ലാം കൊണ്ടും മികച്ചു നിൽക്കുന്നത്. ബാക്കിയുള്ളവരും അവരുടെ റോളുകൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്.
ആ വർഷത്തെ വിയറ്റ്‌നാമീസിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.
ഇതുവരെ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക.
കൊറിയൻ ചിത്രം മിസ്സ് ഗ്രാണിയുടെ ഓഫീഷ്യൽ റീമേക്കാണ് ഈ ചിത്രം.