പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | കന്നഡ |
---|---|
സംവിധാനം | Raj B. Shetty |
പരിഭാഷ | പാച്ചു പാച്ചൂസ് |
ജോണർ | റൊമാൻസ്, ഡ്രാമ |
'മുത്തുകളായി മാറുന്ന മഴത്തുള്ളികൾ' എന്നാണ് ഈ പേരിൻ്റെ അർത്ഥം.
മരണമുറപ്പായ രോഗികൾക്ക് വേണ്ടിയുള്ള ഒരു ഫെസിലിറ്റി..
അവിടത്തെ കൗൺസിലറായ പ്രേരണയാണ് നായിക..
'അനികേത്' (വീടില്ലാത്തവൻ, ഇടമില്ലാത്തവൻ) എന്നു പേരുള്ള,
താൻ സ്വപ്നം കാണുന്നതുപോലുള്ള മരണം വരിക്കാൻ തയാറായി അവിടേക്കെത്തുന്ന നായകൻ..
അവരുതമ്മിലുടലെടുക്കുന്ന അതിവൈകാരികമായ ബന്ധത്തിൻ്റെ കഥയാണ് മിഥുൻ മുകുന്ദൻ്റെ മനോഹരമായ സംഗീതത്തിനും പ്രവീണിൻ്റെ കണ്ണിന് കുളിരേകുന്ന ഫോട്ടോഗ്രഫിയ്ക്കും എല്ലാത്തിലുമുപരി വിവരിക്കാനാവാത്തത്ര ഭംഗിയുള്ള നിശബ്ദതയ്ക്കുമൊപ്പം രാജ് ബി ഷെട്ടി പറയുന്നത്.
റൊമാൻ്റിക് ഡ്രാമയാണ്.. ട്രാജിക് എന്നോ ഫീൽ ഗുഡ് എന്നോ കാണുന്നവരുടെ ഇഷ്ടം പോലെ വിളിക്കാം.
''ഞാനാരാണെന്നുപോലുമറിയാതെ നീയെന്നെ സ്നേഹിച്ചു; അതാണ് നമ്മളെക്കുറിച്ചെനിക്കേറ്റവുമിഷ്ടപ്പെട്ട കാര്യം'' എന്ന് പ്രേരണയോട് അനികേത് പറയുന്നുണ്ടൊരിക്കൽ..
കണ്ടുകഴിയുമ്പോൾ നമുക്കുമിഷ്ടപ്പെടുന്ന, ഏറ്റവും ഭംഗി തോന്നുന്ന കാര്യവുമതുതന്നെയായിരിക്കും.!
കവിതപോലൊരു സിനിമ.!