SUZHOU RIVER – സൂജോ റിവർ (2000)

ടീം GOAT റിലീസ് : 499

SUZHOU RIVER – സൂജോ റിവർ (2000) poster

പോസ്റ്റർ: അനന്തു പ്രസാദ്

ഭാഷമാൻഡറിൻ
സംവിധാനംYe Lou
പരിഭാഷഹാരിസ് പി വി ഇടച്ചലം
GenreRomance, Film-Noir
ഡൗൺലോഡ്

ഡൗൺലോഡുകൾ

ആധുനിക ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ ലൂ യെ (Lou Ye) സംവിധാനം ചെയ്ത പ്രശസ്തമായ ഒരു ചൈനീസ് നിയോ-നോയർ പ്രണയചിത്രമാണിത്.

ഷാങ്ഹായിലെ നദിയിൽ ഒരു നൈറ്റ് ക്ലബ്ബിൽ 'മത്സ്യകന്യക'യായി ജോലി ചെയ്യുന്ന മെയ്മെയ് എന്ന പെൺകുട്ടിയുമായി വീഡിയോ ഗ്രാഫറായ ഒരു യുവാവ് പ്രണയത്തിലാണ്. അതിനിടയിലേക്ക് മാർദർ എന്ന മോട്ടോർസൈക്കിൾ കൊറിയർ ഡ്രൈവർ കടന്നുവരുന്നു.

തന്റെ നഷ്ടപ്പെട്ടുപോയ പഴയ കാമുകിയായ മൗദാനുമായി വിശ്വസിക്കാൻ കഴിയാത്തവിധം രൂപസാദൃശ്യമുള്ള മെയ്മെയ് തന്റെ പ്രണയിനിയെന്ന് മാർദർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ താൻ മൗദാനല്ല എന്ന് മെയ്മെയ് വാദിക്കുമ്പോഴും, മാർദറിന്റെ തീവ്രമായ പ്രണയകഥകൾ കേട്ട് അവളിൽ സംശയങ്ങളും ആന്തരിക സംഘർഷങ്ങളും ഉടലെടുക്കുന്നു.

മെയ്മെയും മൗദാനും ഒരാൾ തന്നെയാണോ, അതോ വെറുമൊരു സാദൃശ്യം മാത്രമാണോ എന്ന നിഗൂഢതയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

ആൽഫ്രഡ് ഹിച്ച്കോക്കിന്റെ Vertigo, വോങ് കാർ-വായിയുടെ പ്രണയചിത്രങ്ങൾ എന്നിവയുടെ ശൈലിയോട് സദൃശ്യമുള്ളതാണ് ഇതിന്റെ അവതരണം.