SUCKER PUNCH – സക്കർ പഞ്ച് (2011)

ടീം GOAT റിലീസ് : 230
SUCKER PUNCH – സക്കർ പഞ്ച് (2011) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Zack Snyder
പരിഭാഷ സനോജ് ജാനകി
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സാക്ക് സ്നൈഡർ സംവിധാനം ചെയ്ത 2011'ൽ ഇറങ്ങിയ അഡ്വൻഞ്ചർ ഫാന്റസി ചിത്രമാണ് സക്കർ പഞ്ച്.

ലോബോട്ടമി: കടുത്ത മാനസിക വൈകല്യമുള്ളവർക്ക്, പ്രത്യേകിച്ചും ആക്രമണ സ്വഭാവമുള്ളവർക്ക്, വർഷങ്ങൾക്ക് മുൻപ് നൽകിയിരുന്ന ചികിത്സയാണ്, ചികിത്സ എന്നതിനപ്പുറം ആ വ്യക്തിയുടെ ചിന്താ ശക്തിയെ, അഥവാ ബുദ്ധിയെ ഇല്ലായ്മ ചെയ്യുക എന്ന പ്രവൃത്തി.
ഷോക്ക് കൊടുത്തു ഭ്രാന്ത്‌ മാറ്റാൻ ശ്രമിച്ചു മന്ദബുദ്ധിയാക്കി
പിന്നീടുള്ള ജീവിതകാലം മുഴുവൻ നരകിപ്പിക്കുന്ന കഥകളൊക്കെ മലയാള സിനിമകളിലും ഒരുപാട് വന്നിട്ടുണ്ട്.

ഇവിടെ ബേബി ഡോൾ ലോബോട്ടമിയെ കാസിനോയിൽ എത്തുന്ന ഹൈറോളർ ആയാണ് സങ്കൽപ്പിച്ചിരിക്കുന്നത്,
ജീവിതം ഇനിയൊരു തിരിച്ചു വരവില്ലാത്ത വണ്ണം തുലയാൻ പോവുകയാണെന്ന് അവൾക്കറിയാം, അവൾ ഭ്രാന്തിയെന്ന്  മുദ്രകുത്തപ്പെട്ടവളാണ്
എന്നെന്നേക്കുമായി അവളെ ഇല്ലാതാക്കി സ്വത്ത്‌ കൈക്കലാക്കാനുള്ള, രണ്ടാനച്ഛന്റെ കുബുദ്ധി.

ലെന്നോക്സ് ഹൌസ് എന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്..അവളെപ്പോലെ ഇരയാക്കപ്പെട്ട നാല് പേരെയും ചേർത്ത്, അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു, നിസ്സഹായയായ അവളുടെ കുഞ്ഞു മനസ്സിന്റെ ഭാവനയിൽ ആ escape plan നെ വിശദീകരിക്കുകയാണ്, സംവിധായകൻ സാക് സ്നൈഡർ.

Bgm, vfx എന്നിവ വളരെ
നല്ല രീതിയിൽ തന്നെ
സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
മികച്ച ഒരു ദൃശ്യാനുഭവത്തിനോടൊപ്പം,
സ്വീറ്റ് പീ, റോക്കറ്റ്, ബേബി ഡോൾ എന്നിവരെ എല്ലാവർക്കും ഇഷ്ടപ്പെടും.