ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Seungyeon Ryu, Hyungwuk Shin |
പരിഭാഷ | റുറോണി കെൻഷിൻ |
ജോണർ | ടീൻ ഡ്രാമ, ആക്ഷൻ, ക്രൈം, കോമഡി |
2025 മുതൽ TVING ലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങി, ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത,ഒരു സീസണിൽ 10 എപ്പിസോഡുകൾ അടങ്ങിയ ടീൻ-ആക്ഷൻ-കോമഡി- ഡ്രാമയാണ് ആണ് സ്റ്റഡി ഗ്രൂപ്പ് .
ചെറുപ്പം മുതലേ പഠനത്തിൽ അങ്ങേയറ്റം മോശമായി തുടർന്നു പോരുന്ന ചെറുപ്പക്കാരൻ ആണ് യുൻ ഗാ മിൻ.പഠനത്തിൽ എത്ര തന്നെ ശ്രമിച്ചിട്ടും മികച്ച സ്കോർ കൈവരിക്കാനാകാതെ നിൽക്കുമ്പോൾ ആണ്, ആഞ്ചിയോണിലെ പേര് കേട്ട സ്കൂൾ ആയ യുസോങ് ടെക്‌നിക് ഹൈസ്കൂളിനെ കുറിച്ച് അറിയുന്നതും, അവിടെ തനിക്ക് മികവ് തെളിയിക്കാനാകുമെന്ന വിശ്വാസത്താൽ പഠനം ആരംഭിക്കാനായി പോകുന്നതും. എന്നാൽ യുൻ ഗാമിനെ അവിടെ കാത്തിരിക്കുന്നത് മറ്റൊന്ന് ആയിരുന്നു.
യുസോങ് ടെക്‌നിക് ഹൈസ്കൂൾ അടിക്ക് പേരുകേട്ട ഗുണ്ടാ അക്കാദമി എന്ന് വിളിപ്പേരുള്ള സ്കൂൾ ആണ് . അവിടെ തൻ്റെ പഠനം ശ്രമകരമാക്കാൻ ഒരു സ്റ്റഡി ഗ്രൂപ്പ് രൂപിക്കാൻ തയ്യാറാവുകയാണ് യുൻ ഗാ മിനും ലീ മിസ്സും, സ്കൂളിനെ ഇത്തരമൊരു അവസ്ഥയിൽ നിന്ന് മാറ്റാനായി ഇറങ്ങിത്തിരിക്കുന്ന ലീ മിസ്സിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും മറ്റു പല വഴിതിരിവുകളും ഒക്കെ ആണ് ഈ സീരിസിന്റെ ഇതിവൃത്തം .
മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ,അത്യുഗ്രൻ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ കൊണ്ടും സമ്പന്നമാണ് സീരീസ് . ഏതൊരു കൊറിയൻ ഡ്രാമാ പ്രേമികളെയും നിരാശപ്പെടുത്താത്ത രീതിയിൽ വളരെ ഭംഗിയായി തന്നെ അവർ അവതരിപ്പിച്ചിട്ടുണ്ട് .