STOLEN – സ്റ്റോളൻ (2023)

ടീം GOAT റിലീസ് : 406

STOLEN – സ്റ്റോളൻ (2023) poster

പോസ്റ്റർ: TEAM GOAT

ഭാഷഹിന്ദി
സംവിധാനംKaran Tejpal
പരിഭാഷഅർഷാദ് വി
ജോണ്റDrama, Thriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

ഒരു പാതിരാത്രി രാജസ്ഥാനിലെ ഒരു  ഉൾനാടൻ റെയിൽവേ സ്റ്റേഷനിൽ ഒരു പാവപ്പെട്ട  സ്ത്രീയുടെ 5 മാസം പ്രായമുള്ള കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. അതിനെ തുടർന്ന് ധനികരായ രണ്ട് സഹോദരന്മാർ അറിയാതെ ആ സംഭവത്തിൽ പെട്ടുപോകുന്നു.

കുഞ്ഞിനെ കിട്ടാൻ ഏതറ്റംവരെ പോകാനും തയ്യാറാകുന്ന അമ്മ. കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങുമ്പോൾ സഹോദരന്മാരിൽ ഒരാൾ  കുഞ്ഞിനെ കണ്ടെത്താൻ  ആ സ്ത്രീയെ സഹായിക്കാൻ തീരുമാനിക്കുന്നു. ഒരാളെ സഹായിക്കാൻ പോയതിനു അവര്‍ കൊടുക്കേണ്ടി വരുന്ന വില. തുടർന്ന് ആ കുഞ്ഞിനെ തേടിയുള്ള അവരുടെ അന്വേഷണമാണ് സിനിമ പറയുന്നത്.

സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ വാർത്തകളുടെ ഉറവിടം പരിശോധിക്കാതെ ആളുകൾ  നടത്തുന്ന ആൾക്കൂട്ട വിചാരണയുടെ ഭീകരത സിനിമ തുറന്ന് കാട്ടുന്നുണ്ട്.

ആദ്യ മിനിറ്റ് മുതൽ തന്നെ നിങ്ങളെ ആകർഷിക്കുകയും അവസാനം വരെ പിടിച്ചിരുത്തുകയും ചെയ്യുന്ന ഗംഭീര സിനിമയാണ് ഇത്.

2018-ൽ അസമിൽ നടന്ന ഒരു ആൾക്കൂട്ട കൊലപാതകത്തിൽ നിന്നാണ് ഈ സിനിമ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് തെറ്റായി ആരോപിച്ച് രണ്ട് പേരെ ഒരു ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

ദാരിദ്ര്യം, സാമൂഹിക അസമത്വം, വ്യാജ വാർത്തകൾ തുടങ്ങി വിശാലമായ പ്രമേയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്.
 
സിനിമയിലെ ചില രംഗങ്ങൾ മാസ്റ്റർ ക്ലാസ് ആണ്. കാറിനുള്ളിൽ നിന്ന് കാണിക്കുന്ന ആൾക്കൂട്ട ആക്രമണം, രാജസ്ഥാൻ ഗ്രാമത്തിലെ ഇടുങ്ങിയ പാതയിലൂടെയുള്ള കാർ ചേസിങ് , ക്ലൈമാക്സ് രംഗങ്ങൾ എന്നിവ മികച്ചതാണ്.

നിങ്ങൾ  ഒരു സർവൈവൽ ഡ്രാമ  ത്രില്ലർ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഈ സിനിമ തീർച്ചയായും കാണുക.