ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Adam Alleca |
പരിഭാഷ | പ്രണവ് രാജ് വി എം |
ജോണർ | ത്രില്ലർ, ആക്ഷൻ |
കയ്യിൽ ഒരു ബുള്ളറ്റ് മാത്രം അവശേഷിക്കുന്ന ഒരു ഷോട്ട് ഗണ്ണുമായി ഒരാൾക്ക് ഒരു പ്രൊഫഷണൽ കില്ലറോട് എത്ര നേരം പൊരുതി നിൽക്കാൻ സാധിക്കും???
"ഇസബെല്ല " എന്ന കൊച്ചു പെൺകുട്ടി ക്യാമറയുമായി ചുറ്റിതിരിയുന്നതിനടയിൽ ഒരു വാടകകൊലയാളി ഏതാനും പേരെ കൊല്ലുന്നതിന് സാക്ഷിയാകുന്നു, അവളെ കണ്ട കൊലയാളി തെളിവ് നശിപ്പിക്കാനായി അവളെ വകവരുത്താൻ പിന്നാലെ എത്തുന്നു.പ്രണരക്ഷാർത്ഥം
ഓടിയ ഇസബെല്ല ചെന്ന് കയറിയത് ഒറ്റയ്ക്ക് താമസിച്ചിരുന്ന കാർട്ടൻ എന്ന വ്യക്തിയുടെ വീട്ടിലേക്കായിരുന്നു. എന്താണ് സംഭവം എന്ന് കാർട്ടനോട് ഇസബെല്ല പറയും മുൻപ് തന്നെ പിന്നാലെ എത്തിയ കൊലയാളി വെടി വെക്കാൻ തുടങ്ങിയിരുന്നു. ഇസബെല്ലയുമായി രണ്ടാം നിലയിലെക്കു ഓടികയറിയ കാർട്ടന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു ബുള്ളറ്റ് മാത്രം ഉള്ള ഒരു ഷോട്ട് ഗൺ ആയിരുന്നു. ആ വിവരം കൊലയാളിക്ക് മനസിലാവുകയും ചെയ്യുന്നു.രണ്ടാം നിലയിലേക്കുള്ള കോണിപ്പടിയുടെ മുകളിൽ ഒരു തോക്കുമായി കാർട്ടൻ ഇരിക്കുന്നു, താഴെ ഇവരെ തീർക്കാൻ ഉള്ള വഴിയും ആലോചിച്ചു കൊലയാളിയും.
ലോറൻസ് ഫിഷ്ബർൺ, തോമസ് ജെയ്ൻ എന്നീ പ്രധാന നടന്മാരുടെ മത്സരിച്ചുള്ള അഭിനയതോടൊപ്പം ത്രില്ലെർ സ്വഭാവം നിലനിർത്തി അവസാനം വരെ പിടിച്ചു ഇരുത്തുന്ന തിരക്കഥ കൊണ്ടും ഏതൊരു സാധാരണ പ്രേക്ഷകനും കണ്ട് ആസ്വദിക്കാനുള്ള വകുപ്പ് ചിത്രം നൽകുന്നുണ്ട്.