ഭാഷ | ഡാനിഷ് |
---|---|
സംവിധാനം | Christian Tafdrup |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ഹൊറർ, മിസ്റ്ററി |
ദൈവം നമ്മളെ ഒന്നും തിരിഞ്ഞു നോക്കാറില്ല എന്ന് ചിലപ്പോൾ ഒക്കെ നിങ്ങൾക്ക് തോന്നിയിട്ടില്ലേ... രക്ഷപെടാൻ അല്ലേൽ കുറച്ചു കൂടി ബെറ്റർ ലൈഫിന്ന് ഒരു അവസരം തന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയിട്ടില്ലേ...എന്നാൽ എനിക്ക് തോന്നുന്നത് യഥാർത്ഥത്തിൽ ദൈവം അങ്ങനെ ഒരു അവസരം എല്ലാവർക്കും നൽകിയിട്ടുണ്ടാകാം. ഒന്നുങ്കിൽ നമ്മൾ അത് മനസിലാക്കിയില്ല, അല്ലേൽ നമ്മൾ അതിനെ കണ്ടില്ല എന്ന് നടിച്ചു, ഇതിലും മികച്ച അവസരം വരും എന്ന് വച്ചു ഒഴിവാക്കി വിടും.
ഭാര്യയും ഭർത്താവും ഏക മകളും അടങ്ങുന്ന ഒരു ഡാനിഷ് ഫാമിലി.. അവർ ഒരു ഹോളിഡേയിലാണ്.. സന്തോഷകരമായ ആ സുദിനരാവിൽ അവർ അവരെപോലെ തന്നെയുള്ള ഒരു ഡച്ച് ഫാമിലിയെ പരിചയപെടുന്നു,... ആ കണ്ടുമുട്ടൽ പിന്നീട് ആ ഡച്ച് ഫാമിലിയുടെ കൂടെ അവധികാലം ചെലവഴിക്കാനുള്ള അവസരമായി മാറുന്നു, നല്ല അടിപൊളി കമ്പനി തരുന്ന ഒരു കപ്പിൾസ് .... അവരുടെ ഓമന മകൻ...പിന്നെ എന്താ വേണ്ടത് ... പാട്ടിന്ന് പാട്ടില്ലേ.. കള്ളിന്ന് കള്ളില്ലേ... ട്രിപ്പ്ന്ന് ട്രിപ്പ് ഇല്ലേ... പിന്നെ എന്ത് വേണം.... ഫുൾ എൻജോയ്മെന്റ്...പക്ഷെ എന്തോ ഒരു കുഴപ്പം അവിടെ ഇല്ലേ..? ആ അഥിതികൾക്ക് അങ്ങനെ ഒരു ഫീൽ... ബാക്കി കണ്ട് തന്നെ അറിയേണ്ടതും അനുഭവിക്കേണ്ടതുമാണ്.
ഒരു Ari aster മൂവിയുടെ ഫീൽ നൽകുന്ന ബിജിഎം ഓടെ തുടങ്ങുന്ന ചിത്രം തുടക്കം തൊട്ടേ എന്തോ പ്രശ്നം നമ്മളെ കാത്തിരിക്കുന്നു എന്ന് സംവിധായകൻ പറഞ്ഞു വയ്ക്കുകയാണ്... ഒക്കെ ശരി, ഈ മുകളിൽ ആദ്യം പറഞ്ഞ കാര്യവും സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ.. "സംബന്ധം ഇറുക്ക് ".. അത്രെയേ എനിക്ക് ഇപ്പോ പറയാൻ പറ്റു.ലൈഫിൽ നമ്മൾ പല പ്രശ്നങ്ങളിലും അവിചാരിതമായി അകപ്പെടാം.സ്വാഭാവികം, എന്നാൽ അതിൽ നിന്ന് മാറി നിൽക്കാൻ, അല്ലേൽ രക്ഷപെടാൻ ദൈവം അല്ലേൽ ഭാഗ്യം ഒരു തവണയെങ്കിലും നമ്മളെ തുണക്കും, പക്ഷെ അത് മനസ്സിലാക്കുന്നതിൽ ആണ് നമ്മുടെ വിജയം. കണ്ട് തന്നെ അറിയുക.