പോസ്റ്റർ: S V
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Steven S. DeKnight |
പരിഭാഷ | മഹേന്ദ്രൻ ഉണ്ണിത്താൻ, സനോജ് ജാനകി |
ജോണർ | ആക്ഷൻ, ഹിസ്റ്ററി |
2010 മുതൽ 2013 വരെ നാല് സീസൺ 39 എപ്പിസോഡുകളിൽ സംപ്രേക്ഷണം നടത്തിയ ഒരു ആക്ഷൻ , അഡ്വെൻജർ , ഹിസ്റ്റോറിക്കൽ അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് സ്പാർട്ടക്കസ്. B. C ഒന്നാം നൂറ്റാണ്ട്, ലോക ജനസംഖ്യ 20 കോടിയിൽ താഴെ മാത്രമുള്ള അക്കാലത്ത്,ഒരു കോടിയോളം ജനങ്ങളെ അടിമകളാക്കി വെച്ചിരുന്ന റോമാ സാമ്രാജ്യത്തിനേറ്റ അടിയായിരുന്നു 3rd സെർവെൽ വാർ എന്നറിയപ്പെട്ട, ഗ്ലാഡിയേറ്റർ വാർ."റോം നടുങ്ങും" എന്നു ഗ്ലാഡിയേറ്റർമാർ പറഞ്ഞിരുന്നത് പോലെ, റോം നടുങ്ങി. കാരണം അവർ പരിശീലിപ്പിച്ച എഴുപതിൽ പരം ഗ്ലാഡിയേറ്റർമാർ തന്നെ റോമൻ സൈന്യത്തെ നേരിടാൻ ധാരാളമായിരുന്നു..കൂടാതെ ഒന്നര ലക്ഷത്തോളം മറ്റ് അടിമകളുടെ പിന്തുണയും ഗ്ലാഡിയേറ്റർമാർക്ക് കിട്ടി. കഴിവുള്ള എല്ലാവരെയും അവർ പരിശീലിപ്പിച്ച് റോമിനെതിരെ അണി നിരത്തി.
തികഞ്ഞ പോരാളിയും അതിലുപരി മല്ലയുദ്ധ വീരനുമായ സ്പാർട്ടക്കസിന്റെ ചരിത്ര കഥ. ട്രേഷ്യൻ വാരിയർ ആയിരുന്ന നായകൻ പിന്നീട് ഒരു ഗ്ലാഡിയേറ്റർ ആയി അടിമകളുടെ നേതാവായി മാറിയ സ്പാർട്ടക്കസിന്റെയും ഗ്ലാഡിയേറ്റർ മാരായ ക്രിക്സസിന്റെയും ഗാനിക്കസിന്റേയും, ഒരുപാട് അടിമകളുടേയും കഥയാണ് ഈ സീരീസിലൂടെ പറയുന്നത്. സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ ഗൗളുകളും കെൽറ്റുകളും ജർമനും എന്നു വേണ്ട സകല ഗോത്രക്കാരും ചേർന്നതോടെ അതൊരു വൻ കലാപമായി. "മഹത്തായ സാമ്രാജ്യത്തിന്റെ" മരണമണി മുഴങ്ങുമെന്നായപ്പോൾ..സൈനിക ജനറലും സെനറ്റ് അംഗവുമായിരുന്ന മാർക്കസ് ലിസീനിയസ് ക്രാസസ്സ് കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെടുന്നു.
റോമാസാമ്രാജ്യത്തിന്റെ സംസ്കാരികയും രാഷ്ട്രീയപരവുമായ പതനത്തിലേക്ക് വഴിയൊരുക്കിയ ആദ്യ കാരണമായ ആ സംഭവങ്ങളെയാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്.
NB:18 വയസ്സിന് മുകളിൽ അല്ലാത്തവർ ഈ സീരിസ് കാണരുത്. അതിപ്രസര 18+ ഡയലോഗുകളും, ഒരുപാട് നഗ്ന രംഗങ്ങളളതു കൊണ്ട് തന്നെ കുടുബവുമൊത്ത് ഒരിക്കലും കാണരുത്.