SPARTACUS: VENGEANCE (SEASON 2) – സ്പാർട്ടക്കസ് വെൻജെൻസ് (സീസൺ 2) (2012)

ടീം GOAT റിലീസ് : 100
SPARTACUS: VENGEANCE (SEASON 2) – സ്പാർട്ടക്കസ് വെൻജെൻസ് (സീസൺ 2) (2012) poster
ഭാഷ ഇംഗ്ലീഷ്
സംവിധാനം Steven S. DeKnight
പരിഭാഷ മഹേന്ദ്രൻ ഉണ്ണിത്താൻ
ജോണർ ഹിസ്റ്ററി, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2010 മുതൽ 2013 വരെ നാല് സീസൺ 39 എപ്പിസോഡുകളിൽ സംപ്രേക്ഷണം നടത്തിയിരുന്ന ഒരു ആക്ഷൻ , അഡ്വെൻജർ , ഹിസ്റ്റോറിക്കൽ അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് സ്പാർട്ടക്കസ് , ബിസി 70-73 കാലഘട്ടങ്ങളിലാണ് ഈ കഥ നടക്കുന്നത് .തികഞ്ഞ പോരാളിയും അതിലുപരി മല്ലയുദ്ധ വീരനുമായ സ്പാർട്ടക്കസിന്റെ ചരിത്ര കഥ .ട്രേഷ്യൻ വാരിയർ ആയിരുന്ന നായകൻ പിന്നീട് ഒരു ഗ്ലാഡിയേറ്റർ ആയി അടിമകളുടെ നേതാവായി മാറിയ സ്പാർട്ടക്കസിന്റെയും ഗ്ലാഡിയേറ്റർ മാരായ ക്രിക്സസിന്റെയും ഗാനിക്കസിന്റേയും, ഒരുപാട് അടിമകളുടേയും കഥയാണ് ഈ സീരീസിലൂടെ പറയുന്നത്.ആ കാലഘട്ടത്തിലെ അടിമകളുടെ ജീവിതവും അവർ അനുഭവിച്ചിരുന്ന ദുരിതങ്ങളും എല്ലാം കൃത്യമായി തന്നെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.

സീരീസിനെ പറ്റി പറയുക ആണെങ്കിൽ ഒരു നിമിഷം പോലും ലാഗില്ലാത്ത ഒരു തകർപ്പൻ സീരീസ് എന്നു നിസ്സംശയം പറയാം.ഗ്ലാഡിയേറ്റർ മാരുടെ പോരാട്ടങ്ങളും യുദ്ധവും ഫൈറ്റും എല്ലാം നല്ല മനോഹര മായി ചിത്രീകരിച്ചിട്ടുണ്ട്.

പേരു പോലെതന്നെ രണ്ടാമത്തെ സീസൺ പ്രതികാരത്തിന്റെ കഥയാണ്.സീസൺ വണ്ണിന്റെ അവസാന ഭാഗത്തിന്റെ അതേ തുടർച്ചയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.ഗ്ലാബെറിന്റെയും സ്പാർട്ടക്കസിന്റെയും ഇടയിലുള്ള പകയുടേയും പ്രതികാരത്തിന്റെയും കഥയാണ് ഈ സീസൺ മുഴുനീളെ.

ഇവിടേക്ക് അരീനയുടെ എക്കാലത്തെയും ഇതിഹാസമായ ഗാനിക്കസിന്റെ രംഗപ്രവേശനത്തോടെ കഥ സംഭവബഹുലമാകുന്നു.ഇതിനോടൊപ്പം ആഗ്രോണിന്റെ എടുത്തുചാട്ടങ്ങളും ക്രിക്സസിന്റെ പ്രണയവും ആഷറിന്റെ കുതന്ത്രങ്ങളും ചെരുന്നതോടെ സീസൺ 2 പ്രേക്ഷകർക്ക് നല്ലൊരു കാഴ്ചയുടെ വിസ്മയം നൽകും എന്നതിൽ സംശയമില്ല.

Nb:ആദ്യ സീസണിലെ നായകനായി അഭിനയിച്ച ആന്റി വൈറ്റ്ഫീഡിന്റെ മരണത്തിനു ശേഷം സീസൺ 2 ഇൽ സ്പാർട്ടക്കസായി ലിയാം മക്ലാൻട്രി ആണ് വേഷം ഇട്ടിരിക്കുന്നത്. നായകനെ മാറ്റിയത് കാരണം ഒരുപാട് പേർക്ക് ആ കഥാപാത്രത്തിന്റെ പെർഫോമൻസിനെ കുറിച്ചു ആശങ്ക ഉണ്ടായിരുന്നു. എന്നാൽ സ്പാർട്ടക്കസിന്റെ വീര്യം ഒട്ടും തന്നെ കുറഞ്ഞുപോകാതെ ആണ് ലിയാം ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

NB:18 വയസ്സിന് മുകളിൽ അല്ലാത്തവർ ഈ സീരിസ് കാണരുത്. അതിപ്രസര 18+ ഡയലോഗുകളും, ഒരുപാട് നഗ്ന രംഗങ്ങളളതു കൊണ്ട് തന്നെ കുടുബവുമൊത്ത് ഒരിക്കലും കാണരുത്.