പോസ്റ്റർ: DEEKEY
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Steven S. DeKnight |
പരിഭാഷ | സനോജ് ജാനകി |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
2010 മുതൽ 2013 വരെ നാല് സീസൺ 39 എപ്പിസോഡുകളിൽ സംപ്രേക്ഷണം നടത്തിയിരുന്ന ഒരു ആക്ഷൻ , അഡ്വെൻജർ , ഹിസ്റ്റോറിക്കൽ അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് സ്പാർട്ടക്കസ് , ബിസി 70-73 കാലഘട്ടങ്ങളിലാണ് ഈ കഥ നടക്കുന്നത് .തികഞ്ഞ പോരാളിയും അതിലുപരി മല്ലയുദ്ധ വീരനുമായ സ്പാർട്ടക്കസിന്റെ ചരിത്ര കഥ .ട്രേഷ്യൻ വാരിയർ ആയിരുന്ന നായകൻ പിന്നീട് ഒരു ഗ്ലാഡിയേറ്റർ ആയി അടിമകളുടെ നേതാവായി മാറിയ സ്പാർട്ടക്കസിന്റെയും ഗ്ലാഡിയേറ്റർ മാരായ ക്രിക്സസിന്റെയും ഗാനിക്കസിന്റേയും കഥ ആണ് ഈ സീരീസിലൂടെ പറയുന്നത്.
ആ കാലഘട്ടത്തിലെ അടിമകളുടെ ജീവിതവും അവർ അനുഭവിച്ചിരുന്ന ദുരിതങ്ങളും എല്ലാം കൃത്യമായി തന്നെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.സീരീസിനെ പറ്റി പറയുക ആണെങ്കിൽ ഒരു നിമിഷം പോലും ലാഗില്ലാത്ത ഒരു തകർപ്പൻ സീരീസ് എന്നു നിസ്സംശയം പറയാം.
ഗ്ലാഡിയേറ്റർ മാരുടെ പോരാട്ടങ്ങളും യുദ്ധവും ഫൈറ്റും എല്ലാം നല്ല മനോഹര മായി ചിത്രീകരിച്ചിട്ടുണ്ട്.
ഇതു വരെ കാണാത്തവർ ഉണ്ടെങ്കിൽ ധൈര്യമായി കണ്ടോളു,
സ്പാർട്ടക്കസും ക്രിക്സസും ഗാനിക്കസും ഡോക്റ്റോറയും ഗബലരും എല്ലാം നിങ്ങളുടെ മനസ്സു കീഴടക്കും.റോമൻസ് സ്പാർട്ടക്കസിനെ അടിമയാക്കുകയും ഭാര്യയെ പിടിച്ചു കൊണ്ട് പോകുകയും ചെയ്യുന്നതോടെയാണ് സീരീസിന്റെ ആരംഭം. പിന്നെയങ്ങോട്ട് പൊടി പാറുന്ന പോരാട്ടങ്ങളാണ് .
അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാലും, വാർ രംഗങ്ങളാലും ഒരു കിടിലൻ ആറാട്ട് തന്നെയാണ് സ്പാർട്ടക്കസ്.
2010ലെ ഒരു മാസ്റ്റർപീസ്.
വാർ ,ഹിസ്റ്റോറിക്കൽ സീരീസ് ഇഷ്ടപ്പെടുന്നവരെ ഒരിക്കലും ഈ സീരീസ് നിരാശപ്പെടുത്തില്ല.
NB:18 വയസ്സിന് മുകളിൽ അല്ലാത്തവർ ഈ സീരിസ് കാണരുത്. അതിപ്രസര 18+ ഡയലോഗുകളും ഒരുപാട് നഗ്ന രംഗങ്ങളളതു കൊണ്ട് തന്നെ കുടുബവുമൊത്ത് ഒരിക്കലും കാണരുത്.