SINISTER – സിനിസ്റ്റർ (2012)

ടീം GOAT റിലീസ് : 24
SINISTER – സിനിസ്റ്റർ (2012) poster

പോസ്റ്റർ: S V

ഭാഷ ഇംഗ്ലീഷ്
സംവിധാനം സ്കോട്ട് ഡെറിക്സൺ
പരിഭാഷ രാജീവ് പി എം
ജോണർ ഹൊറർ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

യഥാർത്ഥത്തിൽ നടന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ക്രൈം നോവലുകൾ എഴുതുന്ന പ്രശസ്തനായ എഴുത്തുകാരനാണ് എലിസൺ ഓസ്വാൾട് . സംശയാസ്പദമായ കൊലപാതകങ്ങൾ നടക്കുന്ന വീടുകളിൽ കുടുംബവുമായി വന്നു താമസിച്ചു അവിടുത്തെ അന്തരീക്ഷത്തിൽ അതിനെപ്പറ്റി അന്വേഷിച്ചു നോവലുകൾ എഴുതി പൂർത്തിയാക്കുക എന്നതാണ് എലിസൺ ന്റെ രീതി.

അങ്ങനെ അവർ നാല് മരണങ്ങൾ നടക്കുകയും ഒരു കൊച്ചു പെണ്കുട്ടി കാണാതാകുകയും ചെയ്ത വീട്ടിൽ തന്റെ അടുത്ത നോവൽ എഴുതുവനായി ഭാര്യയും കുട്ടികളെയും കൂടി താമസത്തിന് വരുന്നു. വീടിന്റെ മുകൾനിലയിൽ യാദൃശ്ചികമായി ഒരു പെട്ടി എലിസൺ ന് ലഭിക്കുന്നു. തുറന്നു നോക്കിയപ്പോൾ ഒരു പഴയ വീഡിയോ പ്രോജക്ടറും അതിന്റെ കുറച്ചു ടേപ്പ് ഉം കിട്ടുന്നു. പ്ലേ ചെയ്തു നോക്കിയ എലിസൺ കാണുന്നത് ആ വീട്ടിൽ സംഭവിച്ചതും അതിന് മുമ്പ് സംഭവിച്ചതുമായ കൊലപാതകങ്ങളുടെ വീഡിയോ ദൃശ്യമാണ്. പിന്നെ ആ ടേപ്പ് ൽ കണ്ട കൊലപാതകങ്ങളെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും എലിസൺ അന്വേഷനം നടത്തുന്നു. അങ്ങനെ താൻ ചെന്നു പെട്ടത് വലിയ ഒരു പ്രശ്‌നത്തിൽ ആണെന്ന് അവർ മനസിലാക്കുന്നു.

ഭയത്തിന്റെ വല്ലാത്തൊരു അന്തരീക്ഷം ആണ് ചിത്രത്തിന്. പ്രതീക്ഷിക്കാത്ത ഞെട്ടിക്കുന്ന രംഗങ്ങൾ പിന്നെ അതിന്റെ കൂടെ ബിജിഎം . പിന്നെ ആരും പ്രതീക്ഷിക്കാത്ത ഒരു കിടു ക്ലൈമാക്സും.

ഹൊറർ മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയും കണ്ടിരിക്കേണ്ട ചിത്രം.

കടപ്പാട് :അലൻ സി സൈമൺ.