SILENT LOVE – സൈലന്റ് ലൗ (2024)

ടീം GOAT റിലീസ് : 355
SILENT LOVE – സൈലന്റ് ലൗ (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ജാപ്പനീസ്
സംവിധാനം Eiji Uchida
പരിഭാഷ മുനവ്വർ കെ എം ആർ
ജോണർ റൊമാൻസ്, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സംസാര ശേഷി നഷ്ടപ്പെട്ട ആഓയിക്ക് ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു. അവന്‍ ക്ലീനിംഗ് ജോലികളുമായി ജീവിതത്തില്‍ പൊരുത്തപ്പെട്ട് പോകുവാന്‍ ശ്രമിക്കുകയാണ്. യാദൃശ്ചികമായി മികയെ കണ്ടുമുട്ടുന്നു. മികയും ഏകദേശം ആഓയിയുടെ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്. പിയാനോ വായന ഒരു ആവേശമായി കാണുന്നവളാണ് മിക. കാഴ്ചാപരിമിതിയുള്ള മികയ്ക്ക് നിശബ്ദനായ ഒരു സേവകനാവുകയാണ് ആഓയി ചെയ്തത്.

അവള്‍ പോകുന്നിടത്തെല്ലാം ആഒയിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. ഇത് മനസ്സിലാക്കിയ മിക അവനുമായി അടുക്കുന്നു. മികയെ സന്തോഷിപ്പിക്കാന്‍ വേണ്ടി, അവളെ പിയാനോ വായിച്ച് കേള്‍പ്പിക്കണം എന്ന അവളുടെ ആഗ്രഹത്തെ സാക്ഷാത്കരിക്കാന്‍ ഒരു പിയാനോ വായിക്കുന്നയാളെ ആഓയി പണം നല്‍കി ഏര്‍പ്പാടാക്കുന്നു.
പക്ഷെ അവിടം മുതല്‍ കഥയില്‍ ട്വിസ്റ്റ്‌ വരുകയാണ്. കാണുക...
വളരെ ഹാപ്പി എന്‍ഡിംഗ് ആയ ഒരു ചെറിയ മൂവി.