ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Dan Berk, Robert Olsen |
പരിഭാഷ | പ്രദീഷ് |
ജോണർ | Sci-fi, Horror |
എന്തോ ഒരു ചുവന്ന വസ്തു ആകാശത്ത് നിന്നും പസഫിക് നോർത്ത് വെസ്റ്റ്ലെ ഒരു വനത്തിൽ വന്നു പതിക്കുന്നു, ആ കാട്ടിലേക്ക് ട്രക്കിങ്ങിന്ന് പോകുവാണ് കമിതാക്കളായ റുത്തും ഹാരിയും, ആറു വർഷത്തെ അവരുടെ റിലേഷൻഷിപ്പ് ഈ ട്രപ്പിലൂടെ ഒരു കല്യാണത്തിൽ കൊണ്ട് എത്തിക്കണം എന്നായിരുന്നു ഹാരിയുടെ പ്ലാൻ,എന്നാൽ കാട്ടിൽ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു, അവരുടെ പ്ലാനിനും ചിന്തഗതിക്കും അതീതമായ ഒന്ന്...
നമ്മൾ ഒരുപാട് പടങ്ങളിൽ മുന്നേ കണ്ടിട്ടുള്ള ഒരു തീം തന്നെയാണ് ഏറെക്കുറെ ഇവിടെയും പറയുന്നത്, പിന്നെ എന്തുണ്ട് പുതുമ എന്ന് ചോദിച്ചാൽ ക്ലൈമാക്സ് ഒക്കെ കുറച്ചു വേറിട്ട് നിൽക്കും മറ്റു പടങ്ങളിൽ നിന്നും, പിന്നെ നായകന്റെയും നായികയുടെയും പെർഫോമൻസ്, സൗണ്ട് മിക്സിങ്, കാടിന്റെ വന്യത നിറഞ്ഞ ഫ്രെമുകൾ എന്നിവയാണ് മറ്റു പോസറ്റീവ്.
മനോഹരമായ ലൊക്കേഷനിലൂടെയാണ് സിനിമയുടെ സഞ്ചാരം മുഴുവൻ,തുടക്കത്തിലേ ടൈറ്റിൽ സോങ്ങും ഹെലി ക്യാമ് ഷോട്സും കഥ നടക്കുന്ന നോർത്ത് വെസ്റ്റ് പസിഫ്ക്കിലെ വനവും അവിടുത്തെ കാഴ്ചകളും അങ്ങനെ നല്ല കുറെയേറെ ഫ്രെമുകൾ സിനിമ നൽകുന്നുണ്ട്.
മൊത്തത്തിൽ ഒന്നര മണിക്കൂർ ബോർ ഒന്നും അടിപ്പിക്കാതെ അങ്ങനെ ചുമ്മാ കണ്ടിരിക്കാം,.. സൗണ്ട് എഫക്ട്ന്ന് നല്ല പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ കൊള്ളാവുന്ന സൗണ്ട് ക്വാളിറ്റി ഔട്ട്‌പുട്ട് കിട്ടുന്ന സിസ്റ്റത്തിൽ തന്നെ കാണാൻ ശ്രമിക്കുക, വലിയ സ്‌ക്രീനിൽ കണ്ടാൽ കുറച്ചു കൂടി ഗുമ്മ് കിട്ടും.
കടപ്പാട് - vino.