ഭാഷ | ഹിന്ദി |
---|---|
സംവിധാനം | R.S. Prasanna |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | കോമഡി, റൊമാൻസ് |
R. S. പ്രസന്നയുടെ കഥയ്ക് ഹിറ്റഷ് കേവാല്യ തിരക്കഥ രചിച്ച R. S. പ്രസന്ന തന്നെ സംവിധാനം ചെയ്ത ഈ ഹിന്ദി കോമഡി വിഭാഗത്തിൽ പെട്ട നല്ലൊരു ചിത്രമാണിത്.
മുദിത് ശർമ എന്നാ ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സുഗന്ധ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുന്നു... രണ്ടാളും തമ്മിലുള്ള ഇഷ്ടം വീട്ടിൽ പറയുകയും അങ്ങനെ കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്യുന്നു... പക്ഷെ മുദിത് ഇന് ERECTILE DYSFUNCTION (ഗൂഗിളിൽ നോക്കിയാൽ മതി ) ആണെന്ന് മനസിലാകുന്നതോട് കുടി കഥ കൂടുതൽ സങ്കീരണവും സംഭവബഹുലവും ആവുന്നു...
ആയുഷ്മാൻ ഖുറാന മുദിത് ആയി വേഷമിട്ട ചിത്രത്തിൽ സുഗന്ധ ജോഷി എന്നാ കഥാപാത്രം ആയി ഭൂമി പെട്നേകർ എത്തി.. ഇവരെ കൂടാതെ ബ്രിജേന്ദ്ര കല , നീരജ് സൂദ് , സുപ്രിയ ശുക്ല എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...
ക്രിറ്റിക്സിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ ചിത്രം പല വേദികളിലും നിറഞ്ഞു പ്രദര്ശിപ്പിക്കപ്പെടുകയും, മികച്ച ഡയലോഗ്, പ്ലേബാക്ക് സിങ്ങർ, എന്നി വിഭാഗത്തിൽ അവാർഡുകളും ചിത്രം, സംവിധാനം, നടൻ, നടി, മ്യൂസിക് ഡയറക്ടർ, എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ നോമിനേഷൻസും ലഭിച്ചിട്ടുണ്ട്....
ഒരു നല്ല സിനിമാനുഭവം...