ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Kunal Deshmukh |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | റൊമാൻസ്, ഡ്രാമ |
പ്രണയം എന്നും പൈങ്കിളിയാണ്. പ്രത്യേകിച്ച് അത് സിനിമയിൽ ആകുമ്പോൾ അത് കുറച്ചു കൂടുതൽ ആയിരിക്കും.അങ്ങനെ ഉള്ള രസകരം ആയ ഒരു പ്രണയകഥയാണ് ഷിദ്ദത് പറയുന്നത്.
ഗൗതം & ഇറയുടെ കല്യാണ റിസപ്ഷനിൽ നിന്നും ആണു സിനിമ ആരംഭിക്കുന്നത്.അവിടെ ഗൗതം പ്രണയത്തെ കുറിച്ച് നടത്തുന്ന പ്രസംഗം ജോഗീന്ദറിനെ വളരെ അധികം ആകർഷിക്കുന്നു. ഗൗതമിൻ്റെ വാക്കുകളിൽ നിന്നും ലഭിച്ച പ്രചോദനം കൂടി ആണു ജോഗീന്ദറിനെ നീന്തൽ താരമായ കാർത്തികയിലേക്ക് അടുപ്പിച്ചത്. നല്ലരീതിയിൽ ഉള്ള വായ്നോട്ടത്തിൽ തുടങ്ങി ചെറിയ തർക്കത്തിലൂടെ സ്പോർട്ട്സ് ക്യാമ്പിൽ പരിചയപ്പെടുന്ന ജോഗീന്ദറും കാർത്തികയും വളരെ പെട്ടെന്നാണ് പരസ്പരം അടുത്തത്. ഏന്നാൽ ആ അടുപ്പം ജോഗീന്ദർ വിചാരിച്ച രീതിയിൽ ഉള്ളത് ആയിരുന്നില്ല എന്ന തിരിച്ചറിവ് അവർക്ക് ഇടയിൽ ചെറിയ പ്രശ്നത്തിന് കാരണം ആകുന്നു. തുടർന്നു ലണ്ടനിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് ഒന്നു കൂടി കാണുമ്പോൾ നീ സീരിയസ് ആണെങ്കിൽ ലണ്ടനിൽ വരൂ അപ്പോൾ നോക്കാം എന്നു തമാശയായി പറഞ്ഞിട്ടാണ് കാർത്തിക യാത്രയാകുന്നത്.ഈ വാക്കുകൾ വിശ്വസിച്ച് തൻ്റെ പ്രണയം സ്ഥാപിക്കാൻ ലണ്ടനിൽ എത്തുവാൻ ഉള്ള ജോഗീന്ദറിൻ്റെ ശ്രമങ്ങളും അതിനിടയിൽ നടക്കുന്ന സംഭവങ്ങളും ആണു സിനിമ പറയുന്നത്.
പ്രകടനങ്ങളിൽ ജോഗിന്ദർ എന്ന നായക കഥാപാത്രം ആയി വരുന്ന സണ്ണി കൗശൽ തന്നെ ആണു ചിത്രത്തിൻ്റെ നട്ടെല്ല്.ചിരിച്ച് കൊണ്ട് കരയുന്ന ജോഗിന്ദറെ അത്ര ഗംഭീരം ആയിട്ടാണ് സണ്ണി അവതരിപ്പിച്ച് ഇരിക്കുന്നത്.ഗൗതം ആയി വരുന്ന മോഹിത് റൈന കുറഞ്ഞ സ്ക്രീൻ ടൈമിലും സണ്ണിക്ക് ഒപ്പം നിൽക്കുന്ന പ്രകടനം തന്നെ ആണു ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്.നായികമാരായി വരുന്ന രാധിക മദനും, ഡയാന പെൻ്റിയും തങ്ങളുടെ റോളുകൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്.അതോട് ഒപ്പം ചിത്രത്തിനെ ഭാവത്തിന് ഒപ്പം സഞ്ചരിക്കുന്ന സംഗീതവും... ചായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്.
ക്ലീഷേകൾ ഉള്ള അവതരണത്തിൽ കണ്ട് മറന്ന പല ചിത്രങ്ങളും ഓർമ്മ വരുന്ന.ഇന്നത്തെ കാലഘട്ടത്തിൽ സ്റ്റോക്കിങ്.കൺസൻ്റ് ഒക്കെ ചർച്ചാ വിശയം ആയ സമയത്തും കഥ ആവശ്യപ്പെടുന്ന ട്രീറ്റ്മെൻ്റ് യാതൊരു സങ്കോചവും ഇല്ലാതെ നൽകി എന്നതു തന്നെ ആണു ഈ ചിത്രത്തെ രസകരം ആയ ഒരു അനുഭവം ആക്കുന്നത്.പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് ഷിദ്ദത്.