SHERNI – ഷെർനി (2021)

ടീം GOAT റിലീസ് : 38
SHERNI – ഷെർനി (2021) poster

പോസ്റ്റർ: ശംഭു കുന്നേൽ

ഭാഷ ഹിന്ദി
സംവിധാനം Amit Masurkar
പരിഭാഷ സ്പെക്ടർ
ജോണർ ഡ്രാമ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

വന്യമൃഗങ്ങൾ കൂട്ടിലിട്ട് കാഴ്ച്ച വസ്തു ആക്കി മാത്രം ആസ്വദിക്കാൻ ഉള്ളതാണ് അല്ലെങ്കില് മനുഷ്യന് വേട്ടയാടി രസിക്കാൻ മാത്രം ഉള്ളതാണ് എന്ന് ചിന്തിക്കുന്നവർക്ക് നേരെ ഒരുപാട് ചോദ്യങ്ങൾ ഉയർത്തി കൊണ്ടു സംസാരിക്കുന്ന ഒരു സിനിമ ആണു ഷേർനി ... അതിനോട് ഒപ്പം കാടിനെ ആശ്രയിച്ച് ജീവിക്കുന്ന കുറെ മനുഷ്യരെയും അവർ ഉള്ളത് കൊണ്ടു മാത്രം നിലനിന്നു പോകുന്ന കാടിനെയും, സമൂഹത്തിൽ ഇന്നും അണിഞ്ഞു ഒരുങ്ങി ഒരു കാഴ്ച്ച വസ്തു ആയി നിൽക്കേണ്ടവർ മാത്രം അല്ല സ്ത്രീകൾ എന്നും കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് ചിത്രം...

പുതിയ ഡി എഫ് ഓ ആയി വിദ്യാ വിൻസെൻ്റ് ചാർജ് എടുത്തതിനു ശേഷം ആണ് കടുവയുടെ ആക്രമണത്തിൽ രണ്ടു ഗ്രാമവാസികൾ കൊല്ലപ്പെടുന്നത്.അതിൻ്റെ പേരിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾക്കും , അതിനെ സ്വന്തം വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ ശ്രമിക്കുന്ന രണ്ടു രാഷ്ട്രീയക്കാരുടെയും അവർക്ക് സഹായം ആയി നിൽക്കുന്ന മേലധികാരികളുടെയും സമ്മർദ്ദം മൂലം ഈ കടുവയെ കണ്ടെത്തി രക്ഷിച്ചു ജനവാസമേഖലയിൽ നിന്നും മാറ്റി മറ്റൊരിടത്ത് എത്തിക്കുവാൻ വിദ്യ നിയോഗിക്കപ്പെടുന്നു.ഇതിനായി വിദ്യയും ടീമും നടത്തുന്ന പരിശ്രമങ്ങൾക്ക് ഇടെ മറ്റ്റൊരു ഗ്രാമവാസികൾ കൂട്ടി കൊല്ലപെടുന്നതോടെ കാര്യങ്ങൾ വിദ്യയുടെ കൈവിട്ടു പോകുന്നു..

പ്രകടനങ്ങളിൽ ചിത്രത്തിൽ അഭിനയിച്ച എല്ലാവരും നന്നായി തന്നെ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് എന്നിരുന്നാലും ഒരു സർക്കാർ ജോലി ഉണ്ടായിട്ടും അത് തന്നാൽ കഴിയുന്ന വിധം നന്നായി ചെയ്തിട്ടും താൻ ഒരു പെണ്ണാണ് എന്ന് അനുനിമിഷം ഓർമ്മിക്കുവാൻ ശ്രമിക്കുന്ന സമൂഹത്തിൽ വിദ്യാ വിൻസെൻ്റ് ആയി വരുന്ന വിദ്യാ ബാലൻ്റെ പ്രകടനം മികച്ചു നിൽക്കുന്നു. കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച വിദ്യയോട് ഒരു സഹപ്രവർത്തകൻ്റെ വീട്ടിൽ വിരിന്നിനു പോകുന്ന നേരം അവളെ അണിഞ്ഞു ഒരുങ്ങുവാൻ പ്രോത്സാഹിപ്പിക്കുന്ന അമ്മ അതിനോട് ഒപ്പം കുട്ടികൾ വേണം എന്നതിന് കാരണം ആയി പറയുന്നത്. ഇനി ഒരു കുട്ടിയൊക്കെ ആകാം ഇല്ലെങ്കിൽ വയസ്സ് കാലത്ത് ആരും ഉണ്ടാകില്ല നോക്കാൻ എന്നതാണ്.അതായത് ഒരു റിട്ടേൺ പ്രതീക്ഷിക്കാവുന്ന ഒരു ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് അതാണ് മക്കൾ... ഒന്നു പുറത്ത് പോകാൻ ആണിന് ആണിന് ഒരു ടീ ഷർട്ടും ബർമുടയും മതിയാകുന്നീടത്ത് പെണ്ണ് പക്ഷെ പൊന്നില്ലാതെ സുന്ദരി ആകില്ല എന്ന യാഥാസ്ഥതികതയെ കൂടി പരിഹസിച്ചു വിടുന്നുണ്ട് ചിത്രം....

കടപ്പാട് :ഫൈസൽ കെ എ.