ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | എഡ്ഗർ റൈറ്റ് |
പരിഭാഷ | ആൽബിൻ |
ജോണർ | കോമഡി, ഹോറർ |
ജീവിതത്തിൽ യഥാർത്ഥ അഭിലാഷങ്ങളില്ലാത്ത ഇരുപത്തിയൊമ്പത്കാരൻ ആണ് ഷോൺ. അവന്റെ ജീവിതം അത്ര സുഖകരമായല്ല പോകുന്നത്. അവൻ തന്റെ ഉറ്റസുഹൃത്തും മടിയനുമായ എഡ്ഢിന്റെയും ശല്യക്കരനായ പീറ്ററിന്റെയും ഒപ്പം ആണ് താമസിക്കുന്നത്. ഷോണിന്റെയും എഡിന്റെയും പ്രധാന പരിപാടി വിൻചേസ്റ്റർ പബ്ബിൽ വെള്ളമടിച്ചിരിക്കുക എന്നാണ്. അങ്ങനെ ഒരു സുപ്രഭാതത്തിൽ അവന്റെ കാമുകി അവനെ തേക്കുന്നു. തന്റെ ജീവിതം തിരികെ ലഭിക്കാൻ അവൻ പ്രതിജ്ഞയെടുക്കുന്നു, എന്നാൽ പിറ്റേദിവസം എഴുനേൽക്കുമ്പോൾ
വിചിത്രമായ കാര്യമാണവന് കാണാൻ കഴിഞ്ഞത്....
അതിൽ നിന്ന് അവന് അവന്റെ അമ്മയെയും അവന്റെ കാമുകിയെയും രക്ഷപെടുത്താൻ വേണ്ടി ശ്രമിക്കുകയാണ്. കൂട്ടിനായി അവന്റെ ഉറ്റസുഹൃത്ത് എഡ്ഡ്മ്മുണ്ട്.
അതോടൊപ്പം തന്നെ ഷോൺ തന്റെ ജീവിതത്തിലെ ആദ്യത്തെ യഥാർത്ഥ വെല്ലുവിളി ഏറ്റെടുക്കുകയും ആണ്.
ഷോണിന് അവരെ രക്ഷിക്കാൻ ആകുമോ....?