ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Steve McQueen |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | Erotic, Drama |
സ്റ്റീവ് മക്ക്വീൻ സംവിധാനം ചെയ്ത ബ്രിട്ടീഷ് സൈക്കോളജിക്കൽ ഇറോട്ടിക് ചിത്രം!.
ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന,
ഒരു കമ്പനിയിലെ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ബാച്ചിലറായ ബ്രാൻഡൻ സള്ളിവൻ.ഒരു സെക്സ് അഡിക്റ്റാണ്!
അയാൾ വേശ്യകളുമായി പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ദിവസവും, അശ്ലീല വീഡിയോകൾ കണ്ടു സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു!ഇയാൾ ജീവിക്കുന്നത് തന്നെ ഇതിനായിട്ടാണ്. ഓഫീസിൽ ആയാലും വീട്ടിലായാലും അയാൾ ഇതിനായി ഭൂരിഭാഗം സമയവും മാറ്റിവെച്ചിരിക്കുന്നു!.സത്യത്തിൽ, അയാൾക്ക് ഹൈപ്പർ സെക്ഷ്വാലിറ്റിയെന്ന
എന്ന മാനസികരോഗം ആണ് ഉള്ളത്.,അങ്ങനെ, അയാളുടെ ഫ്ലാറ്റിലേക്ക് സഹോദരി സിസ്സി അപ്രതീഷിതമായി താമസിക്കാനായി വരുന്നു.
എന്നാൽ, അവളുടെ സാന്നിധ്യം
പെരുമാറ്റവും അയാളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
എന്നാൽ, അവളെ ആഴത്തിൽ സ്നേഹിക്കുന്നുണ്ട്..
ഈ മാനസിക പ്രശ്നം കൊണ്ട്
അരുതാത്തത് സംഭവിച്ചു പോവുമോ എന്നുള്ള പേടിയാണ് അയാളുടെ മനസ്സിൽ ഉള്ളത്.
ഒരു സെക്സ് അഡിക്റ്റ്ഡ് ആയ ഒരു മനുഷ്യന്റെ മാനസിക പ്രശ്നങ്ങൾ മുഴുവനും സംവിധായകൻ നമ്മുക്ക് കാണിച്ചു തരികയാണ് ഈ ചിത്രത്തിലൂടെ!!!
മിഖായേൽ ഫാസ്സ്‌ബെൻഡറാണ് ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്,മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച്ച വെച്ചിട്ടുള്ളത്,
കാരെ മുല്ലിഗനാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.
വളരെ ഇമോഷണലായി സാവധാനം കഥ പറഞ്ഞു പോകുന്ന ഈ ചിത്രത്തിന്, ക്രിട്ടിക്സിന്റെ ഇടയിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്,മികച്ച സിനിമ എന്ന അംഗീകാരവും നേടിയിരുന്നു,
തുടർന്ന്, വലിയ ബോക്സ് ഓഫീസ് വിജയവും നേടി!
ഒരു സെക്ഷ്വൽ അവയർനെസ് എന്ന രീതിയിൽ എടുത്തിട്ടുള്ളതാണ് ഈ ചിത്രം.ലൈംഗീക രംഗങ്ങൾ നിരവധിയുള്ള സിനിമ ഇറോട്ടിക് ഡ്രാമസിനിമകൾ ഇഷ്ടമുള്ളവർ മാത്രം കാണുക.അല്ലാത്തവർ കാണാൻ ശ്രമിക്കരുത്.18 വയസ്സിന് താഴെ ഉള്ളവർ ഈ ചിത്രം കാണാൻ ശ്രമിക്കരുത്.
കടപ്പാട് : ജെബിൻ ജാസിം.