പോസ്റ്റർ: തുഷാർ വിറകൊടിയൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Dae-min Park |
പരിഭാഷ | ശ്രീകേഷ് പി എം, സിറാജ് റഹ്‌മാൻ, അജ്മൽ എ കെ |
ജോണർ | കോമഡി, അഡ്വഞ്ചർ |
കൊറിയ - ചൈന യുദ്ധ സമയത്ത് കൊറിയയിലെ ഒരു കൂട്ടം ജനങളെ യുദ്ധമുഖത്ത് മനുഷ്യ മതിലുകളായി നിർത്തുന്നു..അവിടെ നിന്ന് കഷ്ടിച്ച് സർവൈവ് ചെയ്ത നായകനും കൂട്ടരും ഇനി മുതൽ കളവ് നടത്തി ജീവിക്കാൻ തീരുമാനിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നു.
ചെറിയ ചെറിയ കളവുകളും തട്ടിപ്പുകളും മറ്റുമായി പോവുന്ന ഇവർ കുറച്ചു വലിയ ഒരു കളവിന് പ്ലാൻ ചെയ്യുകയും അത് നടപ്പിലാക്കുന്നതിനിടെയുണ്ടാവുന്ന ചില കുഴപ്പങ്ങളും മറ്റുമൊക്കെ ആയാണ് കഥ പറഞ്ഞു പോവുന്നത് . .
നല്ല കോമഡിയും കിടിലൻ കളവുകളുമായുള്ള, മൊത്തത്തിൽ ഒരു നല്ല എന്റർടൈനർ ആണ് ഈ ചിത്രം.