SECRET ZOO – സീക്രെട് സൂ (2020)

ടീം GOAT റിലീസ് : 23
SECRET ZOO – സീക്രെട് സൂ (2020) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം ജെ ഗൺ സൺ
പരിഭാഷ ജേഹാ
ജോണർ കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു നിയമ സ്ഥാപനത്തിലെ താത്കാലിക ജോലിക്കാരനാണ് കാങ് തെ -സൂ. കമ്പനിയുടെ ട്രേഡ് യൂണിയന്റെ പ്രതിഷേധത്തിൽ നിന്ന് ഒരു ദിവസം അവൻ നിയമ സ്ഥാപനത്തിലെ പ്രസിഡന്റ് ഹ്വാങിനെ രക്ഷിച്ചു,അതിനുശേഷം, പ്രസിഡന്റ് ഹ്വാംഗ് കാങിനെ ഡോങ്‌സാൻ പാർക്ക് മൃഗശാലയുടെ പുതിയ ഡയറക്ടറായി നിയമിക്കുകയാണ്.അതുപോലെ തന്നെ മൃഗശാല ശരിയാക്കിയെടുത്താൽ അവനെ ഒരു സ്ഥിരം ജീവനക്കാരനാക്കാമെന്ന് വാഗ്ദാനം കൊടുക്കുന്നു.

എന്നാൽ അവിടെ എത്തിയപ്പോളാണ് മൃഗശാലയിൽ മൃഗങ്ങളൊന്നുമില്ലെന്ന് കാങ് മനസ്സിലാക്കുന്നത്. വാസ്തവത്തിൽ, മൃഗശാല ഒരു സാമ്പത്തിക പ്രശ്‌നത്തെ അഭിമുഖീകരിച്ചിരുന്നു. അങ്ങനെ കാങ്ങും മൃഗശാല തൊഴിലാളികളും പുതിയ മൃഗങ്ങളെ വാങ്ങാൻ ശ്രമിച്ചെങ്കിലും അവർക്ക് വേണ്ടത്ര സമയവും പണവും ഉണ്ടായിരുന്നില്ല. അപ്പോൾ കാങ് ഒറിജിനൽ മൃഗങ്ങൾക്കു പകരം അവർ തന്നെ ധ്രുവക്കരടി, ജിറാഫ്, ഗോറില്ല, സിംഹം, തേവാങ്ക് എന്നിവയുടെ വ്യാജ വേഷം കെട്ടാൻ തീരുമാനിക്കുകയാണ് . പിന്നീട് സംഭവിക്കുന്നത് കണ്ടു തന്നെ അറിയണം.

ചിരിയുടെ മലപ്പടക്കം തന്നെയാണ് സീക്രെട്ട് സൂവിൽ ഉള്ളത്, അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനവും എടുത്ത് പറയേണ്ടതാണ്.കോർപ്പറേറ്റ് ലോകത്തെ അഴിമതി, സമരം ചെയ്യുന്ന താഴ്ന്ന വർഗ്ഗം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും സിനിമയിൽ ചൂണ്ടി കാട്ടുന്നുണ്ട്.

2020 ലെ കൊറിയൻ ബോക്സ്ഓഫീസ് കളക്ഷനിൽ മുൻപന്തിയിലാണ് സീക്രെട്ട് സൂ.

നമ്മുടെ വിൻസെൻസോയിലെ നടിയും ഇതിലുണ്ട്.