SCARFACE – സ്കാർഫേസ് (1983)

ടീം GOAT റിലീസ് : 328
SCARFACE – സ്കാർഫേസ് (1983) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Brian De Palma
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ, ശ്രീകേഷ് പി എം, ആദർശ് ബി പ്രദീപ്
ജോണർ ക്രൈം, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

1983-ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്രൈം ഗ്യാങ്സ്റ്റർ സിനിമയാണ് "സ്കാർഫേസ്". Al pacino യുടെ സിനിമയായതുകൊണ്ട് തന്നെ എല്ലാവർക്കും ഈ സിനിമ പരിചിതമായിരിക്കും. ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ സിനിമയായ "ഗോഡ്ഫാദറിനോട്" ചേർത്തുവയ്ക്കാൻ പറ്റുന്ന മറ്റൊരു സിനിമയാണ്  "സ്കാർഫേസ്".

അമേരിക്കയിൽ കുടിയേറിയ ക്യൂബൻ വംശജരിൽ ഒരാളായ നമ്മുടെ നായകൻ ടോണി മൊന്റാനയുടെ ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. ഒന്നുമില്ലാതെ താഴേത്തട്ടിൽ കിടന്നിരുന്ന നമ്മുടെ നായകൻ തിരഞ്ഞെടുത്ത വഴികൾ അപകടം നിറഞ്ഞതായിരുന്നു. അങ്ങനെ മയക്കുമരുന്ന് വ്യാപാരത്തിൽ ചെന്നെത്തിയ അയാളെ പണം കൂടുതൽ ശക്തനാക്കി. അതുകഴിഞ്ഞ് ഉള്ള അയാളുടെ ജീവിതവും, ബിസ്സിനസ്സും, അതിന്റെ ഉയർച്ചകളും, താഴ്ചകളും പ്രശ്നങ്ങളും, എല്ലാമാണ് ബാക്കി പശ്ചാത്തലം. 80കളുടെ പശ്ചാത്തലം നന്നായി എടുത്തു കാണിക്കുന്ന ഓരോ ഫ്രെയിമുകളും, ആക്ഷൻ കൊറിയോഗ്രഫിയുമാണ് സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു പോസിറ്റീവ്. Al pacino- യുടെ പ്രകടനവും സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു. കഥാപാത്രത്തിന് വേണ്ടി ഏതൊരു ഏറ്റവും സഞ്ചരിക്കാൻ തയ്യാറായിട്ടുള്ള പുള്ളി ഈ സിനിമയിൽ തകർത്താടുകയായിരുന്നു.

മികച്ച നിരൂപക പ്രശംസകൾ നേടിയെടുത്ത ഈ സിനിമ ഭൂരിഭാഗം പ്രേക്ഷകരുടെയും മനം കവർന്നെടുത്തു. വയലൻസ്, തെറികൾ, ന്യൂഡിറ്റി രംഗങ്ങളൊക്കെ കൂടുതലുള്ളത് കൊണ്ട് തന്നെ സ്വന്തം റിസ്കിൽ പടം കാണുക.
ദുൽഖറിൻറെ സെക്കൻ്റ് ഷോക്കും അജിത്തിൻ്റെ ബില്ലയ്ക്കും അമിതാഭ് ബച്ചന്റെ അഗ്നീപതിനും ഉൾപ്പെടെ വിവിധ ഭാഷകളിലായി ഒട്ടേറെ ഗാങ്‌സ്‌റ്റർ പടങ്ങൾക്ക് ഇൻസ്‌പയർ ആയ മൂവിയാണ് എന്നുള്ള പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഗെയിമുകളിലൊന്നായ GTA Vice City വരെ ഇതിൽ നിന്നും ചുരണ്ടിയതാണ്.

That Epic Dialogue :
"Say hello to my little friend !"

സ്കാർഫേസ് എന്ന സിനിമ ഇറങ്ങിയിട്ട് 40 കൊല്ലം കഴിഞ്ഞു. കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക.