ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Anggy Umbara |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ |
സതു സുറോ ഒരു ഇന്തോനേഷ്യന്‍ ഹൊറർ സിനിമയാണ്.
ഒരു എഴുത്തുകാരൻ ആയ ബായു തന്റെ ഗർഭിണിയായ ഭാര്യയുമായി താമസിക്കാൻ ഒരു വീട് തപ്പിനടക്കുയാണ്. അപ്പോളാണ് തന്റെ അച്ഛന്റെ കൂട്ടുകാരൻ പറയുന്നത് തനിക്ക് ഒരു ക്യാബിൻ ഉണ്ടെന്ന്.
പുഴക്കരയുടെ അടുക്കൽ ആയതുകൊണ്ട് എഴുതാനും നല്ലൊരു ഉന്മേഷം കിട്ടുമെന്നതു കൊണ്ടും ബായുവും ഭാര്യ ഡണ്ടയും അങ്ങോട്ടേക്ക് മാറുന്നു.
ആ ക്യാബിനിൽ എന്തൊക്കെയോ
ഭയപ്പെടുത്തുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ നടക്കുന്നു, ആ ഗ്രാമത്തിലും എന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർ മനസിലാക്കുന്നു.
ഹൊറർ സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഒരു വട്ടം കണ്ട് നോക്കാവുന്നതാണ്.