ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Sandhya Suri |
പരിഭാഷ | അനന്തു പ്രസാദ്, ശ്രീകേഷ് പി എം |
ജോണർ | ത്രില്ലർ, ക്രൈം |
ഒരു കലാപത്തിനിടെ മരണപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയായ സന്തോഷ് സൈനിക്ക് ഭർത്താവിന്റെ ജോലി അവകാശമായി ലഭിക്കുന്നു.
സന്തോഷ് സൈനി പോലീസ് കോൺസ്റ്റബിൾ ആയതിനു ശേഷം ആ ഗ്രാമത്തിലെ ഒരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു.
ഈ കേസ് അന്വേഷിക്കാൻ വരുന്ന ലേഡി ഇൻസ്‌പെക്ടർക്കൊപ്പം സൈനിയും കേസ് അന്വേഷിക്കുന്നതിൽ ഉൾപ്പെടുന്നു.
ഡോക്യുമെന്ററി സംവിധായികയായ സന്ധ്യ സൂരിയുടെ ആദ്യ ഫീച്ചർ ഫിലിം സംരംഭമായ സന്തോഷ്, ഭർത്താവിന്റെ അകാല മരണശേഷം സ്വന്തം നിലനില്‍പ്പിനു ശ്രമിക്കുന്ന ഒരു വിധവയെ ചുറ്റിപ്പറ്റിയുള്ളതാണ്. ലളിതമായ കഥ സങ്കീർണ്ണമായ ഒരു പോലീസ് നടപടിക്രമമായി പരിണമിക്കുന്നു, അത് നിങ്ങളെ അസ്വസ്ഥരാക്കുക തന്നെചെയ്യും.
ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച സന്തോഷ്, ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രീമിയർ ചെയ്തു. 2025 ലെ മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള യുകെയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണിത്.
ഒരു ഡീസന്റ് ത്രില്ലർ എന്നതിലുപരി നോർത്ത് ഇന്ത്യയിലെ പോലീസ് മേധാവിത്വവും ദളിതരോടുള്ള പുച്ഛ മനോഭാവവും ഈ ചിത്രത്തിൽ തുറന്നു കാണിക്കുന്നുണ്ട്.