ഭാഷ | റഷ്യൻ |
---|---|
സംവിധാനം | Klim Shipenko |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | അഡ്വഞ്ചർ, ആക്ഷൻ |
ജൂൺ 1985, സോവിയറ്റ് യൂണിയന് അവരുടെ ബഹിരാകാശ നിലയമായ സല്യൂട്ട് - 7ൻ്റെ പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുന്നു. ഇതിനെ തുടർന്ന് കോസ്മോനോട്ടുകളായ വ്ലാഡിമർ ഫ്യോഡറോവ്, വിക്ടർ അല്യോഖിൻ എന്നിവരെ ഇതിൻ്റെ കാരണം അന്വേഷിക്കാൻ അയക്കുന്നു.
1985ലെ യഥാർത്ഥത്തിൽ റഷ്യയിൽ നടന്ന സോയുസ് - T13 എന്ന മിഷനെ ആസ്പദമാക്കിയാണ് "സല്യൂട്ട്-7" എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.
ഗംഭീര വിഷ്വൽസും, ബാക്ക്ഗ്രൗണ്ട് സ്കോറും, പ്രകടനവും, വൈകാരിക നിമിഷങ്ങളും എല്ലാം ഒത്തുചേർന്ന ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രമാണ് സല്യൂട്ട് 7
2018ലെ മികച്ച ചിത്രം, മികച്ച എഡിറ്റിംഗ് എന്നിവയ്ക്ക് ഗോൾഡൺ ഈഗിൾ പുരസ്കാരം ലഭിച്ചു. Nika 2018 പുരസ്കാര വേദിയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ്, മികച്ച സിനിമാറ്റോഗ്രാഫിക്കുള്ള നോമിനിയും ലഭിച്ചു.