ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Frankenheimer |
പരിഭാഷ | അൽ നോളൻ |
ജോണർ | ആക്ഷൻ, ത്രില്ലർ |
ചില സിനിമകൾ ദേ ഇങ്ങനെ ആണ് ഇറങ്ങിയ വർഷം നോക്കി അതിനെ സമീപിച്ചാൽ നമ്മളെ അമ്പരിപ്പിച്ചു കളയും, ഇജ്ജാതി കാർ ചെയ്സും വെടിവെയ്പ്പും.
ലോകത്തിലെ തന്നെ മികച്ച പല ഇന്റലിജിൻസ് ബ്യൂറോകളിലും ജോലി ചെയ്തിട്ടുള്ള നാലഞ്ചു പേർ ഒരു ദിവസം ഒരു ഹോട്ടലിൽ എത്തിച്ചേരുന്നു....തമ്മിൽ പരിചയം ഒന്നും ഇല്ലാത്ത ഇവരെല്ലാം അവിടെ എത്തിയത് അവർക്കാർക്കും തന്നെ നേരിട്ട് പരിചയമില്ലാത്ത ഒരു ഐറിഷ് സ്ത്രീയുടെ നിർദ്ദേശപ്രകാരമായിരുന്നു...
അവൾക്ക് വേണ്ടി ഒരു മിഷൻ പൂർത്തീകരിച്ചു കൊടുത്താൽ ഇവർക്ക് ഒരു വൻ തുക അവൾ ഓഫർ ചെയ്തിട്ടുണ്ടായിരുന്നു.....
റഷ്യൻ മാഫിയക്ക് കൈമാറാൻ വേണ്ടി ഒരുവൻ ഒരു ബോക്സുമായി വരുന്നുണ്ടെന്നും അത് ഏതുവിധേനെയും കൈക്കലാക്കി ഇവളെ ഏൽപ്പിക്കണം. എന്നതായിരുന്നു അവൾ ഇവരെ ഏല്പിച്ച മിഷൻ....പക്ഷെ ആ ബോക്സുമായി വരുന്നവൻ അത്ര ചില്ലറക്കാരൻ ഒന്നും ആയിരുന്നില്ല, രണ്ട് മൂന്ന് വണ്ടികളിൽ ആയുധവുമെന്തി എപ്പോഴും ഒരുപറ്റം അനുചരന്മാർ അവന്റെ കൂടെയുണ്ടായിരുന്നു......
തലവന് വേണ്ടി ജീവൻ കളയാൻ പോലും മടിയില്ലാത്ത അവരെ മറികടന്നു ആ ബോക്സ് തട്ടിയെടുക്കാൻ ഇവർക്കാവുമോ...
എന്തായിരുന്നു ആ പെട്ടിക്കുള്ളിലെ രഹസ്യം?എല്ലാം കണ്ടറിയുക....
അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ചതികളും,. മികച്ച ട്വിസ്റ്റും എല്ലാമായി ആക്ഷൻ ത്രില്ലെർ പ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്നാണ് ഈ ചിത്രം......
ആദ്യത്തെ പതിനഞ്ചു മിനിറ്റ് ഫസ്റ്റ് ഗിയറിൽ ആണ് പടം പോവുന്നത്,
അവിടെ വെച്ച് യാത്ര അവസാനിപ്പിക്കാതെ പതിനഞ്ചു മിനിറ്റ് കാത്തിരുന്നാൽ പിന്നെ ക്ലൈമാക്സ് വരെ ടോപ്പിൽ തന്നെ യാത്ര ആസ്വദിക്കാവുന്നതാണ്......
റോബർട്ട് ഡി നിറോ , ജീൻ റിനോ
തുടങ്ങിയ വലിയൊരു താരനിര
ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു.....
നല്ല സൗണ്ട് സിസ്റ്റത്തിൽ ഇട്ടു കണ്ടാൽ വീട് കിടുങ്ങുന്ന തരത്തിലുള്ള വണ്ടിയുടെ മൂളലും വെടിവെയ്പ്പു ശബ്ദവും എല്ലാമായി മികച്ചൊരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കും.....