ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Jae Hong |
പരിഭാഷ | രാക്ഷസൻ |
ജോണർ | ഹൊറർ, ഫാന്റസി, ത്രില്ലർ |
ലീ ജങ് റിമ്മിന്റെ സംവിധാനത്തിൽ, "Signal" എന്ന വെടിച്ചില്ല് ഡ്രാമക്ക് ശേഷം 9 വർഷത്തിന് ശേഷം "കിം യൂൻ ഹീ" തിരക്കഥ എഴുതി, കൊറിയൻ ആരാധകരുടെ പ്രിയ നായിക "കിം-റ്റേരി"-യെ നായികയാക്കി 2023-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ, മിസ്റ്ററി, ത്രില്ലർ ഡ്രാമയാണ് റെവനന്റ്.
അച്ഛന്റെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത തേടി മകളും, അമ്മയുടെ ആത്മഹത്യയിലെ ദുരൂഹത മനസിലാക്കാൻ ശ്രമിക്കുന്ന ഒരു മകനും, ഈ രണ്ട് ആത്മഹത്യയുടെ കുരുക്കഴിക്കാൻ ഇവർ ശ്രമിക്കുന്നതും, ഇതേ രീതിയിലുള്ള മറ്റ് ആത്മഹത്യകൾ തപ്പിയിറങ്ങുന്ന രണ്ട് ഡീറ്റെക്റ്റീവുകളുടെ അന്വേക്ഷണത്തിലൂടെയാണ് ഈ ഡ്രാമ സഞ്ചരിക്കുന്നത്.
പ്രേക്ഷകരെ പേടിപ്പിക്കുന്ന സീനുകൾ ഒന്നും ഇല്ലങ്കിലും കിം യൂൻ ഹീയുടെ തിരക്കഥയുടെ പവറ് ഈ ഡ്രാമയിലും നമ്മുക്ക് കാണാൻ സാധിക്കും. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര സീരീസ് തന്നെയാണ് റെവനന്റ്.