പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Paul W.S. Anderson |
പരിഭാഷ | നിധീഷ് കുമാർ പി വി |
ജോണർ | ആക്ഷൻ, ഹൊറർ |
2012ൽ ഇറങ്ങിയ റിട്രിബൂഷന്റെ തുടർച്ച ആയിട്ടാണ് ഫൈനൽ ചാപ്റ്റർ ആരംഭിക്കുന്നത്..
T വൈറസിന് എതിരായ ആൻറിവൈറസ് ഉണ്ടെന്നു റെഡ് ക്വീൻ അലീസിനെ അറിയിക്കുകയും, ബാക്കിയുള്ളവരെ രക്ഷപെടുത്തുന്നതിനും വേണ്ടി ആലിസ്, എല്ലാം തുടങ്ങിവെച്ച സൂംബിസിന്റെ ജന്മസ്ഥാലമായ റാക്കൂൺ സിറ്റിയിൽ ഉള്ള ഹൈവിലേക്ക് തിരിച്ചു പോകുന്നതും അവിടെ വെച്ച് സംഭവിക്കുന്നതുമായ കാര്യങ്ങൾ ആണ് കഥ.ആലീസിനെ കേന്ദ്രികരിച്ചു തന്നെയാണ് കഥ മുന്നോട്ടു പോകുന്നതും.
മില്ല ജോവോവിച് തന്നെയാണ് ആലിസായി ലീഡ് റോളിൽ ഇതിൽ..പുള്ളികരിയെ ഇങ്ങനെ ഈ പ്രായത്തിലും അക്ഷൻസ് ചെയുന്നത് കാണാൻ ഒരു ത്രിൽ ആണ്.ആക്ഷൻസ്, അത് തന്നെയാണ് ഈ പടത്തിന്റെ പ്ലസ് പോയിന്റ്…അതുകൊണ്ട് തന്നെ ബോറടി ഇല്ലാതെ തന്നെ പടം കാണാനും സാധിക്കും.ക്രീനിൽ നിന്നും കണ്ണെടുക്കാതെ ഇരുന്നാൽ ഓണ് ഞെട്ടാൻ ഉള്ള ജമ്പ് സ്കെയെർ സീൻസ് ഉണ്ട്.
റെസിഡന്റ് ഈവിൾ സീരീസ് ഇഷ്ടപ്പെടുന്നവർക്കും,നിങ്ങൾ ഒരു സാദാരണ ആക്ഷൻ സൂംബി മൂവി ഇസ്‍പെടുന്നവർ ആണെങ്കിൽ..ആവശ്യത്തിനു അധികം ഇഷ്ടപ്പെടാൻ ഉള്ള അക്ഷൻസ് മറ്റും ഇതിൽ ഉണ്ട്.