ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Akarsh Khurana |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | സ്പോർട്സ്, ഡ്രാമ, ത്രില്ലർ |
ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആകർഷ് ഖുറാന സംവിധാനം ചെയ്ത ഒരു ബോളിവുഡ് ചിത്രം!
ഗുജറാത്തിലെ ഭുജിൽനിന്നുള്ള ഒരു സാധാരണ പെൺകുട്ടി രശ്മി,
2004 ഏഷ്യൻ ഗെയിംസിൽ 4 മെഡലോടെ കൂടി രാജ്യത്തെ ഏറ്റവും വേഗതയേറിയ വനിതാ ഓട്ടക്കാരിയായി "റോക്കറ്റ്' എന്ന വിളി പേരും വാങ്ങി രാജ്യത്തിന്റ അഭിമാനമായി തന്നെ തിരികെ എത്തുന്നു,എന്നാൽ അവളോട് അസൂയയുള്ള ചില സഹ അത്ലറ്റകളും, അസോസിയേഷനിലെ ചിലരും ചേർന്ന് അവൾക്ക് നൽകിയ സ്വീകരണമാണ് ഈ സിനിമ!!
ജൂനിയര്‍ വനിതാ സ്പ്രിന്റ് ചാമ്പ്യന്‍ ദ്യുതി ചന്ദിന്റെ ഒരു ഫിക്ഷണൽ ബയോപിക്കാണ് ഈ സിനിമ!ഹൈപ്പർആൻഡ്രോജനിസം അഥവാ സ്ത്രീ ശരീരത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാവുന്ന എന്ന അവസ്ഥ. ഐ.എ.എ.എഫ്. ചട്ടമനുസരിച്ച് ഇത് മത്സരവിലക്കിന് അര്‍ഹമാണ്. ഈ "അത്ലറ്റ് ടെസ്റ്റ്" പരാജയപെട്ടത് ദ്യുതിയുടെ വിലക്കിന് കാരണമായി, ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം മത്സരരംഗത്തുനിന്ന് മാറിനില്ക്കാന്‍ ദ്യുതി നിര്‍ബന്ധിതയായി. 'സ്ത്രീ വേഷം കെട്ടിയ പുരുഷൻ ' എന്ന നിലയിൽ ചിലർ ആഘോഷിച്ച ഈ കേസ്സ് അത്‌ലറ്റുകള്‍ക്കിടയിലും നാട്ടിലും ദ്യുതിയെ അപമാനിതയാക്കി, പിന്നീട്, ശാസ്ത്രീയാടിത്തറ പോലുമില്ലാത്ത ഈ ചട്ടത്തെ ചൂണ്ടിക്കാട്ടി ദ്യുതി നടത്തിയ നിയമപോരാട്ടങ്ങളാണ് ഈ സിനിമയുടെ അടിസ്ഥാന പ്രമേയം.
അത് കൊണ്ട് തന്നെ പതിവ് സ്പോർട്സ് ക്ലിഷേയിൽ നിന്നും വിത്യസ്തമായി
ഒരു കോർട്ട് ഡ്രാമ എന്ന നിലയിലാണ് ഈ സിനിമയെ പരിഗണിക്കേണ്ടത്,
ആകർഷ് ഖുറാനയുടെ ബ്രില്യന്റ് ഡയറക്ഷൻ തുടക്കം മുതൽ അവസാനം വരെ സിനിമയെ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആക്കുന്നു,സെക്കന്റ് ഹാഫിൽ ഉള്ള കോർട്ട് സീനുകൾ എല്ലാം മികച്ചതാണ്,സിനിമയുടെ സിനിമാട്ടോഗ്രാഫി ബിജിഎം,സോങ്‌സ്,എഡിറ്റിംഗ് എന്നിവയും മികച്ചതാക്കി,
ലിംഗഅസമത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഈ ചിത്രം, ഈ വർഷത്തെ മികച്ച സിനിമകളുടെ ലിസ്റ്റിൽ ഉൾപെടുത്താൻ സാധിക്കുന്ന ഒന്ന് തന്നെയാണെന്ന് നിസ്സംശയം പറയാം!
"ഇത് ജയമോ തോൽവിയോ അല്ല...അത് എല്ലായ്പ്പോഴും നമ്മുടെ മുന്നോട്ട് ഉള്ള പോക്കിനെ ആശ്രയിച്ചിരിക്കും,
തീർച്ചയായും കാണുക!