RAMBO – റാമ്പോ (2008)

ടീം GOAT റിലീസ് : 498

RAMBO – റാമ്പോ (2008) poster

പോസ്റ്റർ: ബ്ലൂ മങ്കി

ഭാഷഇംഗ്ലീഷ്
സംവിധാനംSylvester Stallone
പരിഭാഷഅനന്തു പ്രസാദ്
GenreAction, Adventure, Thriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

വർഷങ്ങളായുള്ള യുദ്ധജീവിതം പിന്നിലാക്കി, ജോൺ റാംബോ തായ്‌ലൻഡിൽ നിശ്ശബ്ദമായ ഒരു ജീവിതമാണ് നയിക്കുന്നത്. പാമ്പുകളെ പിടിക്കുകയും നദിയിലൂടെ ആളുകളെ കൊണ്ടുപോകുകയും ചെയ്താണ് അദ്ദേഹത്തിന്റെ ഉപജീവനം.

ഒരു ദിവസം, മ്യാൻമാറിലെ (ബർമ്മ) സൈനിക ഭരണകൂടത്തിന്റെ ക്രൂരത അനുഭവിക്കുന്ന ഗ്രാമീണരെ സഹായിക്കാൻ പോകുന്ന ഒരു ക്രിസ്ത്യൻ മിഷനറി സംഘം റാംബോയോട് തങ്ങളെ അതിർത്തി കടത്തി കൊണ്ടുപോകാൻ അഭ്യർഥിക്കുന്നു. അവിടുത്തെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, ഒടുവിൽ അദ്ദേഹം അവരെ സഹായിക്കുന്നു.

എന്നാൽ അധികം വൈകാതെ തന്നെ ആ മിഷനറി സംഘം ബർമ്മൻ സൈന്യത്തിന്റെ പിടിയിലാകുന്നു. അവരെ രക്ഷിക്കാൻ എത്തിയ ഒരു കൂലിപ്പോരാളി സംഘത്തോടൊപ്പം റാംബോയും ചേരുന്നു. തുടർന്ന് ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള കാടുകളിലൂടെ നടക്കുന്ന ദൗത്യം അതിജീവനത്തിനായുള്ള അതിശക്തമായ പോരാട്ടമായി മാറുന്നു.

വയലൻസിന്റെ പീക്ക് ലെവൽ ആക്ഷൻ ആണ്.