ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Aanand L. Rai |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | കോമഡി, ഡ്രാമ |
അക്ഷയ്കുമാറിനെ നായകനാക്കി ആനന്ദ് ഒരുക്കിയ ഈയിടെ ഇറങ്ങിയ ഒരു ഫാമിലി എന്റർടൈനറാണ് "രക്ഷബന്ധൻ". മരിക്കുന്നതിന് മുന്നേ അമ്മയ്ക്ക് നൽകിയ വാക്ക് "തന്റെ എല്ലാ പെങ്ങന്മാരെയും കല്യാണം കഴിച്ചു വിട്ടിട്ടു മാത്രമേ താൻ വിവാഹം ചെയ്യുകയുള്ളൂന്നു" പക്ഷെ ഇന്ന് സാധാരണക്കാർ നേരിടേണ്ടിവരുന്ന പ്രധാന കാര്യമാണ് മക്കക്കുള്ള സ്ത്രീധനം. ഒരു പെൺകുട്ടിക്ക് തന്നെ ലക്ഷങ്ങൾ സ്ത്രീധനം ചോദിക്കുന്ന ഈ കാലത്ത് തന്റെ നാലു പെങ്ങളെയും കെട്ടിച്ചയക്കാൻ പാടുപെടുന്ന ഒരു ഏട്ടന്റെ ജീവിതമാണ് സിനിമയുടെ കഥാതന്തു. സിനിമ ഇറങ്ങിയ മുതലേ ഒരുപാട് നെഗറ്റീവ് റിവ്യൂസൊക്കെ ഇന്റർനെറ്റിൽ പരന്നു തുടങ്ങി. എന്നാൽ പൊടി പാറുന്ന ആക്ഷൻ രംഗങ്ങളും (eg : വില്ലന്മാരെ അടിച്ചു പറത്തി പെങ്ങളെ രക്ഷിച്ചു കൊണ്ടുവരുന്ന ഏട്ടൻ) ഇതൊന്നും പ്രതീക്ഷിക്കാതെ ഒരു ക്ലീൻ ഫാമിലി എന്റർടൈൻമെന്റ് കാണാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ഈ സിനിമ സമീപിക്കാം.