ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Manish Gupta |
പരിഭാഷ | അർഷാദ് വി |
ജോണർ | മിസ്റ്ററി, ത്രില്ലർ |
മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് രഹസ്യ.പതിനെട്ട് വയസുകാരി അയേഷ മഹാജന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.. സ്വന്തം വീട്ടിൽ നിന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് അയേഷയെ കണ്ടെടുക്കുന്നത്..
വിവാദമായ 'ആരുശി മർഡർ കേസി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.. കേസന്വേഷണത്തിൽ ആദ്യം തെളിവുകൾ വിരൽ ചൂണ്ടുന്നത് അയേഷയുടെ പിതാവായ ഡോ: സച്ചിൻ മഹാജനിലേക്കാണ്.. കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്യുന്നു.. എന്നാൽ തുടർന്ന് CBI അന്വേഷണത്തിലേക്ക് വഴിതെളിക്കുന്ന കേസ് ചീഫ് സുനിൽ പരാസ്കർ ആണ് അന്വേഷിക്കുന്നത്.. തുടർന്ന് സിനിമ പുതിയ വഴികളിലേക്ക് കടക്കുന്നു..
ആദ്യ രംഗം മുതൽ തന്നെ പ്രേക്ഷകനിൽ ഭീതിയും ആകാംക്ഷയും നിറക്കാൻ സംവിധായകനായി.. ചിത്രത്തിലുടനീളം ഫാസ്റ്റ് പേസ് നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.. ഒരു നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്താറാവുമ്പോഴേക്കും പുതിയ വഴിത്തിരിവുകൾ ഉണ്ടാവുന്ന തെളിവുകളോ സംഭവങ്ങളോ അരങ്ങേറുന്നുണ്ട്.. അതൊക്കെ പ്രേക്ഷകനിൽ വളരെയേറെ ആകാംശ ചെലുത്തി സ്ക്രീനിൽ കാണിച്ചിട്ടുണ്ട്..മികച്ച തിരക്കഥയും അതിനൊത്ത് പക്വതയാർന്ന സംവിധാനവും ചിത്രത്തെ വളരെ മികച്ച ഒന്നാക്കുന്നു..
മികച്ച ഒരു ത്രില്ലർ തന്നെയാണ് രഹസ്യ ..
കടപ്പാട്: അബീദ് ആസാദ്.