RAGING FIRE – റേജിംഗ് ഫയർ (2021)
ടീം GOAT റിലീസ് : 514

പോസ്റ്റർ: TEAM GOAT
| ഭാഷ | കൻ്റോണീസ് |
|---|---|
| സംവിധാനം | Benny Chan |
| പരിഭാഷ | ഷാഫി വെൽഫെയർ |
| Genre | Action, Adventure, Crime, Thriller, Mystery |
ഡോണി യെൻ (Donnie Yen), നിക്കോളാസ് ത്സെ (Nicholas Tse) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെന്നി ചാൻ (Benny Chan) സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ മാസ് ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് Raging Fire.
ഹോങ്കോങ് പോലീസിലെ സത്യസന്ധനും കർക്കശക്കാരനുമായ ഇൻസ്പെക്ടർ ച്യൂങ് ബോങ്ങും, ഒരുകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായിയും പിന്നീട് ക്രൂരനായ കുറ്റവാളിയുമായി മാറിയ എന്‍ഗോയും തമ്മിലുള്ള കടുത്ത പോരാട്ടമാണ് 'റേജിംഗ് ഫയർ' സിനിമയുടെ പ്രമേയം.
ഒരുകാലത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രോമിസിംഗ് ഓഫീസർമാരുമായിരുന്ന എന്‍ഗോയും കൂട്ടരും എങ്ങനെയാണ് ഇത്രയും ക്രൂരരായ കുറ്റവാളികളായി മാറിയത്? അനീതിക്കും സിസ്റ്റത്തിനും ഇരയായെന്ന് വിശ്വസിക്കുന്ന എന്‍ഗോ പ്രതികാരത്തിനായി തിരിച്ചടിക്കുമ്പോൾ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബോങ്ങും ഇറങ്ങിത്തിരിക്കുന്നു.
