ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Abbas Alibhai Burmawalla, Mastan Alibhai Burmawalla |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
രൺവീർ "റോണി" സിംഗ് ഡർബനിലെ ഒരു വലിയ കുതിരപ്പന്തയ കമ്പനിയായ സ്റ്റാലിയൻ ഗ്രൂപ്പ് നടത്തുന്ന ബിസിനസുകാരനാണ്. അനിയൻ രാജീവ് സിംഗ് റോണി ഒരു മദ്യപാനിയാണ്. റോണി കഷ്ടിച്ച് രക്ഷപ്പെടുന്ന ഒരു വാഹനാപകടത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ പിന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥപറച്ചിലാണ് സിനിമയുടേത്.
പോകെ പോകെ പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ട്വിസ്റ്റുകൾ സിനിമയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്, ത്രില്ലർ പ്രേമികൾക്കും ആക്ഷൻ പ്രേമികൾക്കും ഈ സിനിമ മറക്കാനാവില്ല. ഈ പടം ഒരു വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറി, 46 കോടി ബജറ്റിൽ ലോകമെമ്പാടുമായി മൊത്തം ₹103.45 കോടി നേടി, ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു റേസ്.