ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Nima Nourizadeh |
പരിഭാഷ | സുന്ദരൻ |
ജോണർ | റോൻഞ്ചി കോമഡി, ടീൻ കോമഡി, ത്രില്ലർ |
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചിത്രമാണ് "Project X". ഹൈസ്കൂൾ ജീവിതത്തിലെ അപ്രധാനികളായി ഒതുങ്ങിപ്പോയ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. തോമസ്, കോസ്റ്റ, ജെ.ബി. എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
തോമസിന്റെ പതിനേഴാം ജന്മദിനം ആഘോഷിക്കാൻ മാതാപിതാക്കൾ ഇല്ലാത്ത അവസരം മുതലെടുത്ത്, ഒരു വലിയ പാർട്ടി സംഘടിപ്പിക്കാൻ സുഹൃത്തുക്കളായ കോസ്റ്റയും ജെ.ബി.യും തീരുമാനിക്കുന്നു. തങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റി, അതുവഴി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
തുടക്കത്തിൽ കുറച്ച് ആളുകളെ മാത്രം ക്ഷണിച്ച പാർട്ടിയിലേക്ക്, കോസ്റ്റയുടെ അതിരുവിട്ട പ്രചാരണങ്ങൾ കാരണം പ്രതീക്ഷിച്ചതിലും ഇരട്ടി ആളുകൾ ഒഴുകിയെത്തുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങുന്നു.
നിയന്ത്രിക്കാനാവാത്തവിധം ജനക്കൂട്ടവും മദ്യവും ലഹരിയും പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളമാക്കി മാറ്റുന്നു. ഒരു സാധാരണ ജന്മദിനാഘോഷം എന്ന നിലയിൽ തുടങ്ങിയ പാർട്ടി, പിന്നീട് സൗഹൃദങ്ങളെയും അയൽപക്കത്തെയും നിയമവ്യവസ്ഥയെയും വരെ ചോദ്യം ചെയ്യുന്ന ഒരു ഭ്രാന്തൻ രാത്രിയായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പൂർണ്ണമായും ഹാൻഡ്-ഹെൽഡ് ക്യാമറ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ, കൗമാരക്കാരുടെ അതിരുകടന്ന ആഘോഷങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു.
NB:- ഒരുപാട് തെറികൾ കൊണ്ട് നഗ്ന ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമായ ഈ സിനിമ 18 വയസ്സിനു മുകളിലുള്ളവർ മാത്രം കാണുക. അതും അവരുടെ റിസ്കിൽ മാത്രം കാണുക.