പോസ്റ്റർ: നൗഫൽ കെ എ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Hongsun Kim |
പരിഭാഷ | ശ്രീകേഷ് പി എം, ആദർശ് ബി പ്രദീപ്, ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, ഹൊറർ |
മാരക വയലൻസിലും ആക്ഷനിലും തീർത്ത ഒരു ചോര പടം. കുറച്ചധികം കൊടും കുറ്റവാളികളെ ഫിലിപ്പിൻസിൽ നിന്നും കൊറീയിലേക്ക് കപ്പൽ മാർഗം വഴി കൊറിയൻ പോലീസിന്റെ സംരക്ഷണത്തിൽ കൊണ്ട് വരുകയാണ്..
തുടർന്ന് പോലീസും കുറ്റവാളികളും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളും അതിനിടയിൽ ആസ്വഭാവികമായ മറ്റൊരു സംഭവം കൂടി അരങ്ങേറുന്നതോട് കൂടി പിന്നെ മുഴുവൻ ആക്ഷനും വയലൻസും ചേർന്ന് ചോരയുടെ അതിപ്രസരിപ്പാണ്.. സത്യം പറഞ്ഞാൽ ചോര കണ്ടാൽ പ്രശ്നമുള്ളവരും 18 വയസ്സിൽ താഴെ ഉള്ളവരും ഈ സിനിമ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഇതൊന്നും പ്രശ്നമല്ലാത്തവർക്ക് ഒരു കിടിലൻ ട്രീറ്റ് തന്നെയാണ് കൊറിയയിൽ നിന്നും വന്ന ഈ സിനിമ ഒരുക്കി വെച്ചിരിക്കുന്നത്.