ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Tae-gon |
പരിഭാഷ | ശ്രീകേഷ് പി എം, ഷിജിൻ സാം |
ജോണർ | ത്രില്ലർ, ആക്ഷൻ |
വിമാന തവളത്തിലേക്കുള്ള വഴിയിലെ കടൽ പാലത്തിൽ കനത്ത മൂടൽ മഞ്ഞ് മൂലം വലിയ ഒരു അപകടവും, ട്രാഫിക് ജാമും ഉണ്ടാകുന്നു.
അത് കാരണം പാലം തകർന്നു വീഴാൻ പോകുന്ന അവസ്ഥയിലാണ്. നിരവധി വാഹനങ്ങളും ആളുകളുമാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.
എന്നാൽ ഏതു നിമിഷവും തകർന്നു വീഴാൻ പോകുന്ന ആ പാലത്തിനേക്കാൾ അവർ ഭയപ്പെടേണ്ട മറ്റൊരു കാര്യം കൂടി അവിടെ ഉണ്ടായിരുന്നു.
എന്താണ് Project Silence?
സിനിമയെപ്പറ്റിയുള്ള കൂടുതൽ Details അറിയാതെ കണ്ട് നോക്കാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ സിനിമയുടെ ഒരു സസ്പെൻസ് കാണുന്ന പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ സാധിക്കുകയുള്ളൂ.
വളരെ സ്ട്രൈറ്റ് ഫോർവേഡ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു പോകുന്ന കഥയാണ് സിനിമയിൽ ഉള്ളത്. Emotional Connection പല സ്ഥലത്തും ഇല്ലെന്ന് ഒഴിച്ചാൽ ഹോളിവുഡിനെ അനുസ്മരിക്കും വിധമാണ് പടത്തിന്റെ Making.
ഒന്നര മണിക്കൂർ Duration ഉള്ള പടം നല്ല Engaging ആണ്.