ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Nimród Antal |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | Action, Sci-fi |
പ്രഡേറ്റർ സിനിമകളെ പറ്റി ചർച്ച ചെയ്യുമ്പോ അധികമാരും പരാമര്ശിക്കാത്ത ഒരു സിനിമ ആണ് 2010ൽ റിലീസ് ആയ പ്രഡേറ്റർസ് എന്നു തോന്നിയിട്ടുണ്ട്. പ്രഡേറ്റർ ഫ്രാൻഞ്ചൈസിയിൽ തന്നെ ആദ്യത്തെ പാർട്ട് കഴിഞ്ഞാൽ, നല്ലപോലെ ക്രിട്ടിൿസിന്റെ സൈഡിൽ നിന്നും പ്രേക്ഷരുടെ സൈഡിൽ നിന്നും നല്ലൊരു acclamation കിട്ടിയ ഒരു സിനിമയും ഇതാണ്. 20th സെഞ്ച്വറി ഫോക്സ് സ്റുഡിയോയോക്കു വേണ്ടി, പ്രഡേറ്റർ 3യ്ക്ക് വേണ്ടി ഒരു ഏർലി സ്ക്രിപ്റ്റ് , 1994ൽ റോബർട്ട് റോഡ്രിഗ്സ്സ് എഴുതിയിരുന്നു. പക്ഷെ ബജറ്റ് വളരെ വലുതായിരിക്കും എന്ന ഒരിത്തിൽ സ്റ്റുഡിയോ അത് അന്ന് നിരസിച്ച്. പിനീട് 15 വർഷങ്ങൾ കഴിഞ്ഞു 2009 ആ സ്ക്രിപ്റ്റ് വെച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് 2010ൽ പ്രഡേറ്റർ ഉണ്ടായത്.
പരസ്പരം ഒരു ബന്ധവുമില്ലാത്ത ഒരു കൂട്ടം ആളുകളെ ഏതോ ഒരു പ്ലാനെറ്റിൽ ഉള്ള കാട്ടിൽ കൊണ്ട് വിടുന്നു. കൊണ്ട് വിടുന്നു എന്ന് പറയുന്നതിനേക്കാൾ നല്ലതു കിഡ്നാപ് ചെയ്ത് കൊണ്ട് ഇടുന്നു എന്നാണ്. അവരെ പ്രിഡേറ്റർ ഹണ്ട് ചെയ്യുമ്പോ, അവർ ഒന്നിച്ചു അതിനെ നേരിടാൻ ഇറങ്ങുന്നതാണ് കഥ.
ആദ്യത്തെ രണ്ടു പ്രഡേറ്റർ സിനിമയിൽ കണ്ട ആ ഒരു സ്റ്റോറിലൈനിൽ നിന്നും മാറി, വളരെ വ്യത്യസ്തമായ ഒരു സ്റ്റോറി ആയിരുന്നു ഇവിടെ. സിനിമയുടെ തുടങ്ങുന്നത് തന്നെ ഇന്റെരെസ്റ്റിംഗ് ആയതും ഇന്ററിഗൂയിങ് ആയതുമായ ഒരു പോയിന്റിൽ കൂടിയാണ്. ഒന്നേമുക്കാൽ മണിക്കൂർ റൺടൈം ഉള്ള സിനിമ, നല്ല കിടിലൻ ആക്ഷൻ സീനുകളോട് കൂടി നല്ല ഫാസ്റ്റ് പേസ്ഡ് ആയിട്ടു പോകുന്നുണ്ട്. പ്രിഡേറ്ററിന്റെ പിടിയിൽ നിന്നുമെല്ലാം രക്ഷ നേടാൻ ശ്രമിക്കുന്ന ആ സീനുകളുടെ ആക്ഷൻസ് ഒകെ കിടു ആയിരുന്നു. സർപ്രൈസിങ് ആയിട്ടുള്ള ടേർണിങ് പോയിന്റ് എന്നു പറയാവുന്ന രീതിക്കു വന്ന ആ ഒരു ട്വിസ്റ്റ് ഒക്കെ ഇന്ന് കാണുമ്പോഴും നൈസ് ആണ്.
ഒറിജിനൽ പ്രഡേറ്റർസിനെ സർപാസ് ചെയുന്ന ഒരു സിനിമ എന്ന് പറയില്ല, പക്ഷെ എന്തിരുന്നാലും, മറ്റ് പ്രിഡേറ്റർ, ഏലിയൻ വേഴ്സസ് പ്രിഡേറ്റർ സിനിമകളേക്കാൾ, എന്റെർറ്റൈന്മെന്റിന്റെ കാര്യം എടുത്താലും ക്വാളിറ്റി ആയാലും, ഒകെ ഒരുപാട് ഒരുപാടു മുന്നിൽ തന്നെയാണ് ഈ സിനിമ എന്ന് നിസംശയം പറയും. വേണേൽ ഒരു അണ്ടർറേറ്റഡ് എന്ന് തന്നെ പറയാം. ഇതുവരെയും ഈ സിനിമ കാണാത്ത ആരേലുമുണ്ടെൽ കണ്ടു നോക്കികൊള്ളൂ.
®arjunmoviemoments