പോസ്റ്റർ: എ ആർ റിഹാൻ
| ഭാഷ | ഇംഗ്ലീഷ് |
|---|---|
| സംവിധാനം | Vince Gilligan |
| പരിഭാഷ | മുനവ്വർ കെ എം ആർ, അശ്വിൻ കൃഷ്ണ ബി ആർ |
| ജോണർ | ഡാർക്ക് കോമഡി, സൈക്കോളജിക്കൽ ഡ്രാമ, സയൻസ് ഫിക്ഷൻ |
'പ്ലൂറിബസ്' 2025-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ഡ്രാമ സീരീസാണ്. 'ബ്രേക്കിംഗ് ബാഡ്', 'ബെറ്റർ കോൾ സോൾ' തുടങ്ങിയ പ്രശസ്ത സീരീസുകൾക്ക് പിന്നിലുള്ള വിൻസ് ഗില്ലിഗനാണ് ഇതിൻ്റെ നിർമ്മാതാവ്.
ലോകമെമ്പാടും വിചിത്രവും അജ്ഞാതവുമായ ഒരു വൈറസ് അതിവേഗം പടർന്നുപിടിക്കുന്നു.
എന്നാൽ ഇതൊരു സാധാരണ വൈറസ് അല്ല.
ഇത് ബാധിക്കുന്ന ആളുകൾ മരിക്കുകയോ സോംബികളാവുകയോ അല്ല ചെയ്യുന്നത്, മറിച്ച് അവർ അവിശ്വസനീയമായ രീതിയിൽ സന്തുഷ്ടരും, സമാധാനപ്രിയരും, പരസ്പരം സഹായിക്കുന്നവരുമായി മാറുന്നു.
എല്ലാവരും ഒരു 'കൂട്ടായ മനസ്സിന്റെ' (Hive Mind) ഭാഗമായിത്തീരുകയും, ലോകത്തിൽ നിന്ന് കുറ്റകൃത്യങ്ങളും കലഹങ്ങളും പൂർണ്ണമായും ഇല്ലാതാവുകയും ചെയ്യുന്നു.
എന്നാൽ, ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള വളരെ ചുരുക്കം ചില ആളുകൾ ഭൂമിയിൽ അവശേഷിക്കുന്നു. അവരിൽ ഒരാളാണ് ഈ സീരീസിലെ പ്രധാന കഥാപാത്രമായ കരോൾ സ്റ്റർക്ക (റിയ സീഹോൺ).
ലോകം മുഴുവൻ നിർബന്ധിത സന്തോഷത്തിലേക്ക് മാറിയപ്പോൾ, തന്റെ സങ്കടങ്ങളും ദേഷ്യവും നിരാശയും അടങ്ങുന്ന യഥാർത്ഥ മനുഷ്യ വികാരങ്ങൾ നഷ്ടപ്പെടാതെ അതിജീവിക്കാൻ ശ്രമിക്കുകയാണ് കരോൾ.
സന്തോഷം മാത്രം നിലനിൽക്കുന്ന ഒരു ലോകത്ത്, സ്വന്തം വ്യക്തിത്വം നിലനിർത്താൻ പാടുപെടുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും സ്വയം കണ്ടത്തലിന്റെയും കഥയാണ് 'പ്ലൂറിബസ്' പറയുന്നത്.