ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Ha Yoo |
പരിഭാഷ | ഷാനിത, സിയാദ്, നിതിൻ കോഹിനൂർ, സിറാജ് റഹ്‌മാൻ, അൽ നോളൻ, രാജീവ് പി എം |
ജോണർ | ഹീസ്റ്റ്, കോമഡി |
പലതരം കള്ളന്മാരെയും കണ്ടിട്ടുണ്ട്, എന്നാൽ ഭൂമിക്കടിയിൽ തുരങ്കം ഉണ്ടാക്കി അടിയിലൂടെ പോണ പൈപ്പ് ഡ്രിൽ ചെയ്തു അതിൽ നിന്നും ഓയിൽ അടിച്ചു മാറ്റുന്ന ടീമുകളെ ആദ്യമായി കാണുവാ..... കൊറിയയിൽ നിന്നും ഇറങ്ങിയ നല്ലൊരു കോമഡി ആക്ഷൻ ത്രില്ലെർ മൂവിയാണിത്....
കൊറിയയിൽ എല്ലായിടത്തേക്കും ഓയിൽ എത്തിച്ചിരുന്നത് ഭൂമിക്കടിയിലൂടെ ഇട്ടിരുന്ന പൈപ്പിലൂടെയായിരുന്നു. അതിൽ നിന്നും ചെറിയ രീതിയിൽ ഉള്ള അടിച്ചു മാറ്റലൊക്കെ ചില ചെറുകിട കള്ളന്മാർ നടത്തിയിരുന്നു...
അങ്ങനെ ഇരിക്കെ ആ നാട്ടിലെ ഒരു വലിയ ബിസിനസ്സ്കാരനായ ജോൺ വു ഒരു വൻകിട ഓയിൽ അടിച്ചു മാറ്റലിനു പ്ലാൻ തയ്യാറാക്കുന്നു. അതിലേക്കായി കാശിനു വളരെ ആവശ്യമുള്ള, ജീവൻ പണയം വെച്ചും ജോലി ചെയ്യാൻ തയ്യാറുള്ള അഞ്ചാറു കള്ളന്മാരെ അയാൾ കണ്ടെത്തുന്നു.....
ഇയാൾ വെയ്ക്കുന്ന നിബന്ധനകൾ എല്ലാം അനുസരിച്ചു അവർ ജോലി ആരംഭിക്കുന്നു, എന്നാൽ ഏകദേശം ജോലിയെല്ലാം പൂർത്തിയകാറായപ്പോൾ ആണ് അവർ ആ സത്യം അറിയുന്നത്, ഈ ബിസിനസ്സുകാരനു ഈ ഓയിൽ മുഴുവൻ അടിച്ചു മാറ്റുക എന്നത് മാത്രമായിരുന്നില്ല ഉദ്ദേശമെന്നും അയാൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങിയാൽ ആ നാട്ടിലെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവും എന്നുള്ള കാര്യവും....തുടർന്ന് അവർ ഇതിൽ നിന്നും പിൻവാങ്ങാൻ ശ്രമിക്കുന്നു.
എന്നാൽ കൂട്ടത്തിൽ ഒരുവൻ വെടിയേറ്റ് വീണപ്പോളാണ് ബിസിനസ്സുകാരന്റെ യഥാർത്ഥ സ്വഭാവം അവർക്ക് ശരിക്കും മനസിലായത്...
ജീവൻ രക്ഷിക്കാൻ അയാൾ പറയുന്നത് അനുസരിക്കുക അല്ലാതെ മറ്റൊരു മാർഗവും അവരുടെ മുൻപിൽ ഇല്ലായിരുന്നു...
തുടർന്നുള്ള കാര്യങ്ങൾ കണ്ടറിയുക......
ഡ്രിൽ ബിറ്റ്, ബിഗ് ഷവൽ, മിസ്റ്റർ നാ, വെൽഡർ പിന്നെ കൗണ്ടർ എന്നീ പേരിൽ അറിയപ്പെടുന്നവർ ആണ് മോഷ്ണസംഘത്തിൽ ഉള്ളവർ.ഇവരുടെ ഒരു വിളയാട്ടം തന്നെയാണ് ഈ ചിത്രത്തിൽ ഉള്ളത്. കോമഡിയും ആക്ഷനും ട്വിസ്റ്റും എല്ലാമായി കൊറിയൻ സിനിമാ പ്രേമികൾക്ക് മികച്ചൊരു ആസ്വാധനം ഈ ചിത്രം ഉറപ്പുവരുത്തുന്നുണ്ട്......
കടപ്പാട് :നിഷാദ് പെരുവ.