PICNIC – പിക്നിക് (1996)

ടീം GOAT റിലീസ് : 305
PICNIC – പിക്നിക് (1996) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ജാപ്പനീസ്
സംവിധാനം Shunji Iwai
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ഫാന്റസി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

The Difference Between A Healthy Person And One Who Is Mentally Ill Is The Fact That The Healthy One Has All The Mental Illness, And The Mentally Ill Person Has Only One" പൊതുവെ ഒരു ചെറിയ കുട്ടിയുടേതിന് സമാനമായി ഒട്ടും മലിനമാക്കപ്പെടാത്ത ഒരു മനസ്സാണ് മാനസിക വൈകല്യം ഉള്ളവരുടേത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവരുടെ മനസ്സും ചിന്തകളും ജീർണിച്ച പുറം ലോക ചിന്തകൾ കയറി കൂടിയിട്ടില്ലാത്തവയാണ്, അതിനാൽ തന്നെ ഒരു തരം നിഷ്കളങ്കത അവരിൽ കാണാനായേക്കും, ഭൂതകാലം അവർക്ക് ബാധകമല്ല, ഭാവിയെ കുറിച്ച് ആകുലതകൾ ഇല്ല, എന്തിനധികം വർത്തമാന കാലം പോലും അവരുടെ ചിന്തകളിൽ ഇല്ല, അങ്ങനെ ഒഴുകി നടന്ന് പടർന്ന് പരന്ന് കടന്ന് പോവുന്ന ചില ജീവിതങ്ങൾ ഉണ്ട് ചുറ്റിലും.

മാനസിക വൈകല്യം ഉള്ള ചില കഥാപാത്രങ്ങളുടെ കഥയാണ് പിക്നിക് പറയുന്നത്, മാനസിക വൈകല്യം എന്നതിന് അപ്പുറം നിഷ്കളങ്കത നിറഞ്ഞ കഥാപാത്രങ്ങളും, അവരിൽ ബോധവാന്മാരായ മനുഷ്യർക്ക് മനസിലാക്കാൻ കഴിയുന്ന ട്രാജഡിയുടെ ടോണും എല്ലാം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്ന കൊക്കോ, സുംജി, സെറ്റൊരു എന്നീ വ്യക്തികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ഇതിനോടൊപ്പം മികച്ച സിനിമാട്ടോഗ്രഫിയും നല്ല പ്രകടനങ്ങളും കൂടി ആവുമ്പോൾ ജാപ്പനീസ് സിനിമാ ഇന്ഡസ്ട്രിയിലെ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നായി മാറുകയാണ് പിക്നിക് എന്ന ചിത്രം.